Home-bannerKeralaNewsRECENT POSTS
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂടി
കൊച്ചി: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂടി. പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമാണ് കൂടിയിരിക്കുന്നത്. ബജറ്റില്‍ ചുമത്തിയ അധിക നികുതിക്കു മുകളില്‍ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് ഈ വില വര്‍ധന.
ഇന്ധന എക്‌സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളില്‍ ഓരോ രൂപയുടെ വര്‍ധനയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതു വഴിമാത്രം പെട്രാളിനും ഡീസലിനും കൂടിയത് 2 രൂപ വീതം.
അടിസ്ഥാന വിലയ്ക്കും കേന്ദ്ര സര്‍ക്കാര്‍ തീരുവയും ചേര്‍ന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വില്‍പന നികുതി ചുമത്തുന്നത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. ഇതോടെയാണ് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും ആയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News