EntertainmentRECENT POSTS
പ്രതീക്ഷയും യാഥാര്‍ത്ഥ്യവും; മുഖത്ത് കരി തേച്ച് പേളിയും ശ്രീനേഷും
സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ ഒരു മടിയും ഇല്ലാത്ത താരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദനും. ഇരുവരും തങ്ങളുടെ പ്രണയം ബിഗ് ബോസ്സിലൂടെയാണ് തുറന്നു പറഞ്ഞത്. ഇതിനു ശേഷം ഇരുവരും വിവാഹിതരാകുകയും ചെയ്തു. ഇരുവരുടെയും വിവാഹഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹ ശേഷമുള്ള പുതിയ ഒരു ഫോട്ടോ ഷേയര്‍ ചെയ്തിരിക്കുകയാണ് താരങ്ങള്‍.
വിവാഹത്തിന് ശേഷം എന്ന തലക്കെട്ടോടു കൂടിയാണ് ഫോട്ടോ ചെയ്തിരിക്കുന്നത്. പ്രതീക്ഷയും യാഥാര്‍ഥ്യവും എന്നും എഴുതിയിരിക്കുന്നു. പ്രതീക്ഷ എന്ന തലക്കെട്ടിനു മുകളില്‍ പ്രണയാതുരരായ പേളിയും ശ്രീനിഷുമാണ് ഉള്ളത്. മറുവശത്ത് മുഖത്ത് കരിതേച്ച് നില്‍ക്കുന്ന ഫോട്ടോയും.
https://www.instagram.com/p/B1p77cknrQM/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News