സിനിമയില്‍ അവസരം ലഭിക്കാന്‍ വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെട്ടു ; പ്രമുഖ സംവിധായകനെതിരെ വെളിപ്പെടുത്തലുമായി നടി
മുംബൈ: ഹൗസ്ഫുള്‍ എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാന്‍ വസ്ത്രമുരിയാൻ പ്രമുഖ സംവിധായകൻ സാജിദ് ഖാന്‍ ആവശ്യപ്പെട്ടുവെന്ന് ആരോപണവുമായി നടി. ഈ സമയത്ത് തനിക്ക് 17 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇവര്‍ പറഞ്ഞു.
ഫിലിം മേക്കറും സംവിധായകനുമായ സാജിദ് ഖാനെതിരെ ഗുരുതര ആരോപങ്ങളുമായി മോഡലും നടിയുമായ പൗളായാണ് രംഗത്ത് വന്നിരിക്കുന്നത്.നേരത്തെ മീടു മുവ്‌മെന്റിന്റെ ഭാഗമായി സാജിദ് ഖാനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തനിക്ക് ഇക്കാര്യം തുറുന്നു പറയാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറീസിലാണ് ഇവരുടെ വെളിപ്പെടുത്തല്‍.
‘ അയാള്‍ എന്നോട് മോശമായി സംസാരിച്ചു, എന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചു. ഹൗസ്ഫുള്‍ എന്ന സിനിമയില്‍ ഒരു റോള്‍ ലഭിക്കാനായി മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിക്കാനും ആവശ്യപ്പെട്ടു,’ നടിയും മോഡലുമായ യുവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
2018 ലെ മീടു മൂവ്‌മെന്റിനിടയില്‍ സാജിദ് ഖാനെതിരെ സിനിമാ മേഖലയിലെയും മാധ്യമരംഗത്തെയും സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരുന്നു.