കോട്ടയം മെഡിക്കല്‍ കോളേജില്‍ പാസ്റ്ററെ അറസ്റ്റ് ചെയ്ത സംഭവം,വെല്ലുവിളിയുമായി യുവതി,ലഘുലേഖകളുമായി വീണ്ടും പോകുമെന്ന് ഫേസ് ബുക്ക് പോസ്റ്റ്
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുവിശേഷ പ്രചാരണത്തിനെത്തിയ പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ വെല്ലുവിളിയുമായി യുവതി രംഗത്ത്.അടുത്ത ദിവസം താന്‍ മെഡിക്കല്‍ കോളേജില്‍ പോകും. തടയുന്നവര്‍ തടയട്ടെയെന്ന് ജോസഫ് സൂസണ്‍ ഷൈമോള്‍ ഫേസുബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് പി.എം.കോശിയെന്ന പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തത്.ആശുപത്രിയില്‍ രോഗിയെ കാണാനെത്തിയ തങ്ങളെ പാസ്റ്റര്‍ നിര്‍ബന്ധിതമായി പ്രാര്‍ത്ഥനയ്ക്ക് ക്ഷണിച്ചെന്ന് ബി.ജെ.പി നേതാക്കള്‍ പരാതിപ്പെട്ടു. ഇരു കൂട്ടരും സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെയാണ് ആശുപത്രിയില്‍ ലഘുലേഖ വിതരണം അനുവദിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയത്.തുടര്‍ന്ന് പാസ്റ്ററെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.പോസ്റ്റിനെതിരെ ബി.ജെ.പി പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.