30.6 C
Kottayam
Wednesday, May 15, 2024

പാസഞ്ചര്‍ ട്രെയിനുകളുടെ ദൂരം 100 കിലോമീറ്ററില്‍ താഴെയാക്കാന്‍ തീരുമാനം; അധിക ദൂരമുള്ളവയെ രണ്ടാക്കും

Must read

ഷൊര്‍ണൂര്‍: പാസഞ്ചര്‍ ടെയിനുകള്‍ ഓടുന്ന ദൂരം പരമാവധി 100 കിലോമീറ്ററില്‍ താഴെയാക്കാന്‍ റെയില്‍വേ തീരുമാനം. 100 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ട്രെയിനുകളെ രണ്ടാക്കും. സമയക്രമത്തിലും മാറ്റം വരും. 200 കിലോമീറ്ററിനു മുകളില്‍ യാത്രാദൈര്‍ഘ്യമുള്ള ട്രെയിനുകളെ എക്‌സ്പ്രസുകളാക്കി മാറ്റിയതിനു പിന്നാലെയാണ് ഉത്തരവ്.

പാസഞ്ചര്‍ ട്രെയിനുകള്‍ ഗുഡ്സ് ട്രെയിനുകള്‍ക്കു വഴിമുടക്കുന്നത് ഒഴിവാക്കാനാണു നീക്കമെന്നു റെയില്‍വേ അറിയിച്ചു. സംസ്ഥാനത്തു കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ (566605), കോഴിക്കോട്-തൃശൂര്‍ (56664), ഗുരുവായൂര്‍-എറണാകുളം (56375) പാസഞ്ചറുകളാണു രണ്ടു ട്രെയിനുകളാക്കുക. ഇതില്‍ കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍, കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-തൃശൂര്‍ എന്നിങ്ങനെ 2 പാസഞ്ചറുകളാകും. കോഴിക്കോട് തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂരില്‍ അവസാനിപ്പിച്ചു രണ്ടു ട്രെയിനുകളാക്കും. ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-എറണാകുളം പാസഞ്ചറുകളാക്കും. പക്ഷേ ഇവയൊന്നും തുടര്‍ച്ചയായ ട്രെയിനുകളല്ല. സ്വതന്ത്ര പാസഞ്ചറുകളായി പുതിയ സമയക്രമത്തിലായിരിക്കും സര്‍വീസ് നടത്തുക. ട്രെയിനുകള്‍ രണ്ടാക്കിയ ശേഷമുള്ള സമയക്രമം, പുതിയ നമ്പര്‍ ബ്രാക്കറ്റില്‍.

കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ (56605)കോയമ്പത്തൂര്‍ വൈകിട്ട് 4.30ന് പുറപ്പെടും ഷൊര്‍ണൂര്‍7.05.

ഷൊര്‍ണൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56607)ഷൊര്‍ണൂര്‍10.10 (രാത്രി), തൃശൂര്‍ (11.10).

കോഴിക്കോട്-ഷൊര്‍ണൂര്‍ (56321)കോഴിക്കോട്7.30 (രാവിലെ), ഷൊര്‍ണൂര്‍ (9.05)

ഷൊര്‍ണൂര്‍-തൃശൂര്‍ (56301)ഷൊര്‍ണൂര്‍ 12.00 (ഉച്ചയ്ക്ക്), തൃശൂര്‍(1.00)

ഗുരുവായൂര്‍-തൃശൂര്‍ (56375), ഗുരുവായൂര്‍12.15 (ഉച്ചയ്ക്ക്), തൃശൂര്‍(12.50).

തൃശൂര്‍-എറണാകുളം (56303) തൃശൂര്‍ 1.20 (ഉച്ചയ്ക്ക്), എറണാകുളം(3.50).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week