Home-bannerKeralaNews

കോട്ടയത്ത് ട്രെയിനില്‍ കുഴഞ്ഞുവീണ യാത്രക്കാരന് ചികിത്സ നല്‍കിയത് തൃപ്പുണിത്തുറയില്‍,ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകാന്‍ ആംബുലന്‍സുപോലും ഏര്‍പ്പെടുത്തിയില്ല,അധികൃതരുടെ അനാസ്ഥയില്‍ ട്രെയിനില്‍ പൊലിഞ്ഞത് വിലപ്പെട്ട മനുഷ്യജീവന്‍

കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ ശാരീരികാസ്വാസ്ഥ്യമനുഭവപ്പെട്ട യാത്രക്കാരന്‍ ക്യത്യസമയത്ത് ചികിത്സ ലഭ്യാമാകാഞ്ഞതിനേത്തുടര്‍ന്ന് മരിച്ചതായി പരാതി.വെള്ളിയാഴ്ച വൈകിട്ട് കോട്ടയം വഴി കടന്നുപോയ ചെന്നൈ മെയിലിലെ യാത്രക്കാരന്‍ ട്രെയിന്‍ കോട്ടയം വിട്ടപ്പോള്‍ മുതല്‍ അസ്വസ്ഥതകള്‍ പ്രകടമാക്കിയിരുന്നു. വിവരമറിയിച്ചിട്ടും. സമീപത്തെ സ്റ്റേഷനുകളില്‍ ഇറക്കി ചികിത്സ നല്‍കുന്നതിന് അധികൃതര്‍ തയ്യാറായില്ല.ഒടുവില്‍ ഗുരുതരാവസ്ഥയിലായ യാത്രക്കാരനെ തൃപ്പുണിത്തുറയില്‍ നിന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

രോഗിയുമായി വരുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടും തൃപ്പുണിത്തുറ സ്റ്റേഷനിലും രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ആംബുലന്‍സോ മറ്റ് പ്രഥമ ശുശ്രൂഷകള്‍ക്കുള്ള സൗകര്യങ്ങളോ അധികൃതര്‍ ഒരുക്കിയുമില്ല.തൃപ്പുണിത്തുറയിലെത്തിച്ചശേഷം രോഗി മരിച്ചതായാണ് റിപ്പോര്‍ട്ട്.

ഏറ്റുമാനൂരില്‍ തുടങ്ങി വഴിയിലൂടനീളം നിരവധി ആശുപത്രികളുണ്ടായിട്ടും രോഗിയ്ക്ക് കൃത്യസമയത്ത് സഹായമെത്തിയ്ക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. ഒപ്പം ആശുപത്രി സൗകര്യമൊരുക്കാന്‍ എറണാകുളം സ്റ്റേഷനാണ് ഉചിതമെന്ന തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനിലെ അധികൃതരുടെ തീരുമാനമാനവും ജീവന്‍ പൊലിയാന്‍ ഇടയാക്കിയതായി യാത്രക്കാര്‍ ആരോപിയ്ക്കുന്നു.

എല്ലാ റെയില്‍വേ സ്റ്റേഷനുകളെയും ആംബുലന്‍സുമായി ബന്ധിപ്പിക്കണം, പ്രധാന സ്റ്റേഷനുകളില്‍ മെഡികെയര്‍ സംവിധാനം ശക്തിപെടുത്തുക തുടങ്ങിയ വിഷയങ്ങളില്‍ അതാത് സ്റ്റേഷന്റെ അധീനതയില്‍ വരുന്ന ജനപ്രതിനിധികള്‍ മുന്‍കൈ എടുക്കണമെന്ന് ഫ്രെണ്ട്‌സ് ഓണ്‍ റെയില്‍സ് സെക്രട്ടറി ലിയോണ്‍സ് ആവശ്യപ്പെട്ടു.

ജനുവരി 22 ന് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വെച്ച് 56391 കൊല്ലം പാസ്സഞ്ചറില്‍ പാസ്സഞ്ചറില്‍ യാത്ര ചെയ്ത യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ ഏറ്റുമാനൂര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓട്ടോ സൗകര്യം ഒരുക്കിയിരുന്നു. പക്ഷേ ഏറ്റുമാനൂര്‍ ഇറങ്ങിയ യാത്രക്കാരില്‍ ഒരു ഡോക്ടറുടെ കാറില്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button