ലോക സൈക്കിള്‍ ദിനത്തില്‍ വീണ് കാലുപൊട്ടിച്ച് പാര്‍വ്വതി തെരുവോത്ത്
കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ചേക്കേറാന്‍ താരത്തിനായി. തന്റെ ചിത്രങ്ങളെല്ലാം പങ്കുവെയ്ക്കാറുളള താരം തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുണ്ട്. എന്നാല്‍ ഇടയ്ക്കിടെ സൈബര്‍ ആക്രമണങ്ങള്‍ക്കിരയാറുണ്ട്. ഇപ്പോഴിതാ ലോക സൈക്കിള്‍ ദിനത്തില്‍ പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് പാര്‍വതി.
സൈക്കിള്‍ ചവിട്ടുന്നതിനിടയില്‍ വീണു പരിക്കേല്‍ക്കുന്നതും അതിന് മരുന്ന് ചെയ്യുന്നതുമാണ് വീഡിയോ. ‘ലോക സൈക്കിള്‍ ദിനം ആണത്രേ. അപ്പൊ ഒരു ത്രോബാക്ക് ഇരിക്കട്ടെ. ഓടിക്കല്‍സും വീഴല്‍സും ഒക്കെ 10/10 എരിതീയില്‍ എണ്ണ വാരിക്കോരി ഒഴിച്ചുകൊണ്ട് വീഡിയോ എടുത്ത മഹാനുഭാവലു പ്രണാമം’, എന്നും പാര്‍വതി കുറിക്കുന്നു.
ആര്‍ക്കറിയാം എന്ന സിനിമയാണ് പാര്‍വതിയുടേതായി അവസാനം പുറത്തിറങ്ങിയത്. പ്രമുഖ ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ച ചിത്രമാണ് ആര്‍ക്കറിയാം. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
പാര്‍വ്വതി തിരുവോത്തും, ഷറഫുദ്ധീനും ഷേര്‍ളിയും റോയിയുമായാണ് ചിത്രത്തില്‍ എത്തുന്നത്. ബിജു മേനോന്‍ റിട്ടയര്‍ ചെയ്ത കണക്ക് മാഷാണ്. 72 വയസുള്ള ഇട്ട്യേവര എന്ന കഥാപാത്രമാണ് ബിജു മേനോന്റേത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ലുക്കാണ് ബിജു മേനോന് ചിത്രത്തിലുള്ളത്.