24.9 C
Kottayam
Friday, October 18, 2024

പാരിസ് ഒളിംപിക്സ്; സെൻ നദിയിലെ അത്ഭുതങ്ങള്‍ക്ക് മിഴി തുറന്ന്‌ ലോകം

Must read

പാ​രി​സ്: മുപ്പതാം ലോക കായിക മാമാങ്കത്തിന് ഇന്ന് പാരിസിൽ ഔദ്യോഗിക തുടക്കം. ച​രി​ത്ര​മു​റ​ങ്ങു​ന്ന പാ​രി​സ് ന​ഗ​ര​ത്തി​നെ ചു​റ്റി​യൊ​ഴു​കു​ന്ന സെ​ൻ ന​ദി​യിലേക്ക് കായിക ലോകം ഇന്ന് കണ്ണ് തുറയ്ക്കും. സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​ര​ങ്ങേ​റു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഫ്ര​ഞ്ച് സംസ്കാരവും പുതിയ കാലത്തിൻ്റെ നവഭാവുകത്വവും നിറഞ്ഞു നിൽക്കും. കാ​യി​ക​താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റ​ട​ക്കം നദിയിലൂടെയാവും നടക്കുക എന്ന കൗതുകവും ഇത്തവണയുണ്ട്.

10,500 അ​ത്‍ല​റ്റു​ക​ൾ നൂ​റോ​ളം നൗ​ക​ക​ളി​ലാ​ണ് അ​ണിനി​ര​ക്കു​ക. ആ​സ്റ്റ​ർ​ലി​റ്റ്സ് പാ​ല​ത്തി​ന​രി​കി​ൽ​നി​ന്ന് തു​ട​ങ്ങു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ജ​ർ​ദി​ൻ ഡെ​സ് പ്ലാ​ന്റ​സി​ൽ അ​വ​സാ​നി​ക്കും. ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് രാ​ത്രി 11 മ​ണി​ക്കാ​ണ് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​വു​ക. പ​ഴ​യ പാ​ല​ങ്ങ​ൾ​ക്ക​ടി​യി​ലൂ​ടെ​യും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കും അ​രി​കി​ലൂ​ടെ​യുള്ള നദിയിലൂടെ 206 നൗ​ക​കൾ പല വർണ്ണങ്ങളിലും കൊടികളിലും നീന്തി നീങ്ങുന്നത് മനോഹര കാഴ്ചയാകും സമ്മാനിക്കുക.

ദീ​പം തെ​ളി​ച്ച ശേ​ഷം ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ഇവിടെ തന്നെ നടക്കും. ലോക കായിക മാമാങ്കത്തിന്റെ ഏ​റ്റ​വും സു​പ്ര​ധാ​ന ച​ട​ങ്ങാ​യ ദീ​പം തെ​ളി​യി​ക്ക​ലി​ൻ്റെ സ​സ്​​പെ​ൻ​സ് ഇപ്പോഴും തു​ട​രു​ക​യാ​ണ്. ഇ​തി​ഹാ​സ ഫു​ട്ബോള​ർ സി​ന​ദി​ൻ സി​ദാ​ന​ട​ക്ക​മു​ള്ള പേ​രു​ക​ളാ​ണ് ദീ​പം തെ​ളി​യി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യാ​യി പ്ര​ച​രി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലെ ക​ലാ​വി​രു​ന്നു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും സം​ഘാ​ട​ക​ർ സസ്പെൻസാക്കി വെച്ചിരിക്കുകയാണ്.

അ​ഞ്ചാം ത​വ​ണ ഒ​ളി​മ്പി​ക്സി​നെ​ത്തി​യ ടേബിൾ ​ടെ​ന്നി​സ് താ​രം അ​ജ​ന്ത ശ​ര​ത് ക​മ​ലും ര​ണ്ടു​വ​ട്ടം മെ​ഡ​ൽ നേ​ടി​യ ബാ​ഡ്മി​ന്റ​ൺ താ​രം പി വി സി​ന്ധു​വു​മാ​ണ് 117 അം​ഗ ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന്റെ പ​താ​ക​യേ​ന്തു​ക. ദേ​ശീ​യ പ​താ​ക ആ​ലേ​ഖ​നം ​ചെ​യ്ത സാ​രി​യും ബ്ലൗ​സു​മാ​കും ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ധ​രി​ക്കു​ക. ത്രി​വ​ർ​ണ പ​താ​ക​യു​ടെ അ​ല​ങ്കാ​ര​മു​ള്ള ജാ​ക്ക​റ്റും പാ​ന്റ്സു​മാ​കും പു​രു​ഷ അ​ത്‍ല​റ്റു​കൾ ധരിക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയില്‍ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവം; 3 പേർ ദ പിടിയിൽ, 20 ഫോണുകൾ കണ്ടെത്തി

കൊച്ചി: കൊച്ചിയിലെ അലൻ വോക്കറുടെ ഷോയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേർ ദില്ലിയിൽ പിടിയിൽ. 20 മൊബൈൽ ഫോണുകൾ കണ്ടെത്തി. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഐ ഫോണും ആൻഡ്രോയിഡും...

ആദ്യം സമീപിച്ചത് ബിജെപിയെ, അവര്‍ കൈയൊഴിഞ്ഞപ്പോള്‍ സിപിഎമ്മില്‍; സരിനെതിരെ സതീശന്‍

തൃശൂര്‍: പാലക്കാട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട പി സരിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബി ജെ പി സീറ്റ് നല്‍കില്ലെന്ന് ഉറപ്പായപ്പോഴാണ് സരിന്‍ സിപിഎമ്മിലേക്ക് ചേക്കേറിയത് എന്നും...

ഹമാസ് തലവൻ യഹിയ സിൻവർ ഗാസയിൽ ഇസ്രയേൽ വെടിവെപ്പിൽ കൊല്ലപ്പെട്ടു, സ്ഥിരീകരണം

ടെൽ :അവീവ്: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ ഗാസയിൽ ഇസ്രയേലിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.  ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ഏറ്റുമുട്ടലില്‍  മൂന്നുപേരെ വധിച്ചുവെന്നും അതില്‍ ഒരാള്‍ ഹമാസ് തലവന്‍...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പ്രതികൾക്ക് ലഭിച്ചത് 25 ലക്ഷത്തിന്റെ കരാർ; പാകിസ്താനിൽ നിന്നും അത്യാധുനിക ആയുധങ്ങള്‍; ഏറ്റെടുത്തത് ബിഷ്‌ണോയി സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെ കൊലപ്പെടുത്തുന്നതിനായി പ്രതികൾക്ക് ലഭിച്ചത് ലക്ഷങ്ങൾ. പൻവേലിയിലെ ഫാംഹൗസിൽ വച്ച്കൃത്യം നടത്താനായി 25 ലക്ഷം രൂപയുടെ കരാറാണ് പ്രതികൾക്ക് ലഭിച്ചതെന്ന് നവി മുംബൈ പോലീസ് വ്യക്തമാക്കി. ലോറൻസ്...

ക്രിപ്റ്റോ കറൻസിയിലും ഓൺലൈൻ ബെറ്റിങ്ങിലും തട്ടിപ്പ് ; നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു

ന്യൂഡൽഹി : ഓൺലൈൻ ബെറ്റിംഗ് കേസുമായി ബന്ധപ്പെട്ട് നടി തമന്ന ഭാട്ടിയയെ ചോദ്യം ചെയ്ത് ഇഡി. നടിക്കെതിരായ അന്വേഷണം നടക്കുന്ന ക്രിപ്റ്റോ കറൻസി കേസിലായിരുന്നു ചോദ്യം ചെയ്യൽ. 5 മണിക്കൂറോളം സമയമാണ് ഇഡി...

Popular this week