പ്ലസ് ടു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെ ക്ലാസില്‍ കയറി പഞ്ഞിക്കിട്ട് രക്ഷിതാക്കള്‍
സൂറത്ത്: പന്ത്രാണ്ടാം ക്ലാസ് വിദ്യാത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെ ക്ലാസില്‍ കയറി അടിച്ച് പരിക്കേല്‍പ്പിച്ച് രക്ഷിതാക്കള്‍. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഗുജറാത്തിലെ സൂറത്ത് ആശാദീപ സ്‌കൂളിലാണ് സംഭവം. ചൊവ്വാഴ്ച്ചയാണ് സ്‌കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ബുധനാഴ്ച ആളുകളുമായി എത്തി അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു.
സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥിയെ വരാന്തിയില്‍ വെച്ച് അധ്യാപകന്‍ മര്‍ദ്ദിക്കുന്നതായിട്ടാണ് ഒരു സിസിടിവയില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യം. മറ്റൊരു വീഡിയോയില്‍ ക്ഷുഭിതരായ രക്ഷിതാക്കളും ഒപ്പമുള്ളവരും ചേര്‍ന്ന് ക്ലാസ് മുറിയിലേക്ക് ഇരച്ചുകയറി അധ്യാപകനെ പുറത്തേക്ക് വലിച്ച് ഇറക്കുന്നതും അധ്യാപകനെ മര്‍ദ്ദിക്കുന്നതും കാണാം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അധ്യാപകനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.