പത്തനംതിട്ട: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റ് പത്തനംതിട്ട കളക്ടറേറ്റില്‍. കൊറോണ നീരീക്ഷണത്തിലുള്ള റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സുരേഷാണ് മുന്നറിയിപ്പ് അവഗണിച്ച് കളക്ടറേറ്റിലെത്തി ബഹളം വച്ചത്. ഇയാളെ താക്കീത് നല്കി തിരിച്ചയച്ചു.
പത്തനംതിട്ടയില്‍ ഏഴ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് നിരീക്ഷണത്തിലുള്ള സുരേഷ് കളക്ടറേറ്റിലെത്തിയത്. പുറത്തിറങ്ങി നടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് താക്കീത് നല്‍കിയാണ് ഇയാളെ പറഞ്ഞുവിട്ടത്.
സംസ്ഥാനത്ത് ഇതുവരെ പതിനാല് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശികള്‍ ഉള്‍പ്പെടെ പത്തനംതിട്ടയില്‍ ചികിത്സയിലാണ്. കോട്ടയത്ത് ഏഴ് പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച മൂന്ന് പേര് കളമശേരി മെഡിക്കല്‍ കോളജിലാണ് ചികിത്സയിലുള്ളത്.