പാലാരിവട്ടം പാലം അഴിമതി അന്വേഷണസംഘം വിപുലീകരിച്ചു,2 ഡി.വൈ.എസ്.പിമാര്‍ കൂടി സംഘത്തില്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷിയ്ക്കുന്ന വിജിന്‍സ് അന്വേഷണ സംഘം വിപുലീകരിച്ചു.രണ്ടു ഡി.വൈ.എസ്.പി മാരെ കൂടി ഉള്‍പ്പെടുത്തിയാണ് സംഘത്തെ വിപുലീകരിച്ചിരിയ്ക്കുന്നത്.അന്വേഷണ ചുമതല ഡി.വൈ.എസ്.പി ശ്യാംകുമാറിനാണ്. മുന്‍പ് അന്വേഷമ ചുമതലയുണ്ടായിരുന്ന അശോക് കുമാര്‍ സംഘത്തില്‍ തുടരും.പുതിയ സംഘത്തില്‍ 3 ഡി.വൈ.എസ്.പിമാരും 3 സി.ഐമാരുമാരുമുണ്ട്. എ.എസ്.ഐ ഇസ്മായിലിനെ സംഘത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേസിലെ പ്രതികളായ മുന്‍ പൊതുമരാമത്ത് സെക്രട്ടറിയായ ടി.ഒ സൂരജ് അടക്കമുള്ളയാളുകള്‍ ഒരു മാസത്തിലധികമായി ജയിലില്‍ തുടരുകയാണ്. കേസില്‍ ഉള്‍പ്പെട്ട കൂടുതല്‍ ഉന്നതരെ കണ്ടെത്താനുള്ള ്‌ന്വേഷണം തുടരുകയാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. മുന്‍ മരാമത്ത് മന്ത്രി പി.കെ.ഇബ്രാഹിം കുഞ്ഞ് അടക്കമുള്ളവരിലേക്ക് അന്വേഷണം വ്യാപിപ്പിയ്ക്കുന്ന ഘട്ടത്തിലാണ് അന്വേഷണസംഘത്തിന്റെ വിപുലീകരണം.