Home-bannerKeralaNewsTrending
പാലക്കാട് ആംബുലന്‍സ് അപകടം,ഒരു കുടുംബത്തിന് നഷ്ടമായത് നാലുപേരെ
പട്ടാമ്പി : പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സ് മീന്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വാടാനാംകുറിശി വെളുത്തേരി കുടുംബത്തിന് നഷ്ടമായത് 4 അംഗങ്ങളെയാണ്.സഹോദരങ്ങളായ നാസര്‍, സുബൈര്‍ എന്നിവരും മറ്റൊരു സഹോദരന്‍ ബഷീറിന്റെ മകന്‍ ഫവാസ്, സഹോദരിയുടെ മകന്‍ ഉമറുല്‍ ഫാറൂഖ് എന്നിവരുമാണ് മരിച്ചത്. ഇതേ കുടുംബത്തിലെ ഷാഫി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
നെല്ലിയാമ്പതിയിലേക്ക് വിനോദയാത്ര പോയ കുട്ടികള്‍ അപകടത്തില്‍ പെട്ട വിവരമറിഞ്ഞാണ് സഹോദരങ്ങളായ നാസറും സുബൈറും ബഷീറും ആശുപത്രിയിലേക്ക് തിരിച്ചത്. പിന്നീട്, തുടര്‍ ചികിത്സകള്‍ക്കായി കുട്ടികളെ പാലക്കാട്ടെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകും വഴിയാണ് അപകടം.അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News