നീ നോര്‍ത്ത് സിനിമയില്‍ എന്താണ് ചെയ്യുന്നത് എന്നാണ് അന്ന് ചോദിച്ചത്, തെലുങ്കിലേയ്ക്ക് എത്താന്‍ കാരണം അനുഷ്‌ക ഷെട്ടിയുടെ വാക്കുകള്‍
ഹൈദരാബാദ്:വെങ്കട് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ ലോകത്തേയ്ക്ക് കടക്കാനൊരുങ്ങുകയാണ് ബോജ്പൂരി നടി പഖി ഹെജ്ഡെ. ഇപ്പോഴിതാ അനുഷ്‌ക ഷെട്ടിയുടെ വാക്കുകളാണ് തന്നെ തെലുങ്ക് സിനിമാ ലോകത്ത് എത്തിച്ചത് എന്ന് പറയുകയാണ് പഖി. ഹൈദരബാദില്‍ വച്ചു നടന്ന ഒരു പരിപാടിയ്ക്കിടെയാണ് അനുഷ്‌ക ഷെട്ടിയും പഖിയും കണ്ടു മുട്ടിയത്.
‘ഞാനും അനുഷ്‌കയും കര്‍ണാടകയിലെ ഒരേ സ്ഥലത്താണ്. അന്ന് ചടങ്ങിനിടെ അനുഷ്‌ക എന്നെ നോക്കി ചോദിച്ചു, നീ നോര്‍ത്ത് സിനിമയില്‍ എന്താണ് ചെയ്യുന്നത്. നീ സൗത്ത് ഇന്ത്യന്‍ സിനിമകളാണ് ചെയ്യേണ്ടത് എന്ന്. അന്ന് അനുഷ്‌ക പറഞ്ഞത് എല്ലാം കേട്ടപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു, തീര്‍ച്ചയായും തെലുങ്ക് സിനിമയില്‍ അഭിനയിക്കും എന്ന് പഖി പറയുന്നു.
അനുഷ്‌കയുടെ വാക്ക് കേട്ട് തെലുങ്ക് സിനിമയിലേയ്ക്ക് കടന്ന പഖി ഹെഗ്ഡെ പേരും മാറ്റി. പ്രിയ യു ഹെഗ്ഡെ എന്നാണ് പുതിയ പേര്. തെലുങ്ക് ഓഡിയന്‍സിന് പെട്ടന്ന് ബന്ധപ്പെടുത്താന്‍ പറ്റുന്ന പേരാണ് പ്രിയ എന്ന് എന്റെ നിര്‍മാതാവ് പറഞ്ഞു. മാത്രമല്ല പേര് എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു.
എന്നെ നല്ല രീതിയില്‍ തെലുങ്ക് സിനിമയില്‍ അഭിമുഖം ചെയ്യാനുള്ള അണിയറ പ്രവര്‍ത്തകരുടെ ശ്രമങ്ങളില്‍ ഞാന്‍ സന്തുഷ്ടയാണ്. വളരെ മികച്ച സ്വാഗതമാണ് എനിക്ക് തെലുങ്ക് സിനിമാ ലോകത്തും നിന്നും കിട്ടിയതും. ആദ്യ ചിത്രത്തില്‍ തന്നെ നല്ല കഥാപാത്രത്തെയാണ് ലഭിച്ചത് എന്ന സന്തോഷവും പഖി പങ്കുവച്ചു.
കഥാപാത്രത്തിന് വേണ്ടി കുങ് ഫു പരിശീലനം നേടിയിട്ടണ്ടത്രെ. കൂടാതെ ചിത്രത്തില്‍ പഖിയുടെ ബൈക്ക് റൈഡും ഉണ്ട്. ഭാഷ അറിയാതെ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബദ്ധിമുട്ടുള്ള കാര്യമാണ്. അര്‍ത്ഥം അറിയാത്ത സംഭാഷണം പറയാന്‍ എനിക്ക് പറ്റില്ല. അതുകൊണ്ട് ഇപ്പോള്‍ തെലുങ്ക് പഠിയ്ക്കുന്ന തിരക്കിലാണ് താന്‍ എന്ന് പഖി ഹെഗ്ഡെ പറയുന്നു.