KeralaNews

പാക് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം,നിര്‍ണായക വഴിത്തിരിവ്,പുതിയ വിവരങ്ങള്‍ ഇങ്ങനെ

കൊല്ലം: കുളത്തൂപ്പുഴയില്‍ നിന്ന് പാക്ക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ് . വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നു സൂചന. ആദ്യഘട്ട തെളിവുകളുടെ പരിശോധനകള്‍ക്ക് ശേഷമാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മുന്‍ സൈനികരെയും പൊലീസുകാരെയും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളുടെ പരിശോധന ഇപ്പോഴും നടക്കുന്നു. പരമാവധി വിവരങ്ങള്‍ ശേഖരിക്കുന്ന നടപടികളാണ് ഇപ്പോഴുള്ളത്.

സംഭവത്തില്‍ മാവോയിസ്റ്റ്-തീവ്രവാദബന്ധം പൊലീസ് ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നു. തെളിവുകള്‍ ലഭിച്ചിട്ടില്ല. കഴിഞ്ഞ 21നാണ് കുളത്തൂപ്പുഴ വന മേഖലകളില്‍ വെടിയുണ്ട കാണപ്പെട്ടത്. സമീപദിവസങ്ങളില്‍ ഉപേക്ഷിച്ച വെടിയുണ്ടയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇന്‍ഡോ-പാക്ക് അതിര്‍ത്തിയില്‍ സേവനം അനുഷ്ഠിച്ച സൈനികരോ ആശ്രിതരോ ഉപേക്ഷിച്ചതാകാം എന്നതാണ് പൊലീസിന്റെ ഒരു നിഗമനം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button