അടിവസ്ത്രം ക്രോപ്‍ ടോപ്പാക്കി യുവാക്കൾ, ചിരിയടക്കാനാവാതെ നാട്ടുകാർ
മുംബൈ: പലതരത്തിലുള്ള വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ആളുകളെ ചിരിപ്പിക്കാനും റീൽസിന് വേണ്ടിയും റോഡുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും തമാശകളും വെറൈറ്റി ലുക്കുക്കളും ഒക്കെയായി എത്തുന്നവരുണ്ട്. അതുപോലെ, രണ്ട് യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
രണ്ട് യുവാക്കൾ റോഡിലൂടെ നടന്നു വരുന്നതാണ് വീഡിയോയിൽ കാണുന്നത്. അവരെ കാണുന്നവരൊക്കെ ചിരിക്കുന്നതും കാണാം. ആളുകളെ ചിരിപ്പിക്കുന്നത് മറ്റൊന്നുമല്ല, ആ യുവാക്കളുടെ വേഷം തന്നെയാണ്. അവരെന്താണ് ധരിച്ചിരിക്കുന്നത് എന്നല്ലേ? പുരുഷന്മാരുടെ അടിവസ്ത്രങ്ങളാണ് അവർ ടി ഷർട്ട് അല്ലെങ്കിൽ ക്രോപ്പ് ടോപ്പ് പോലെ ധരിച്ചിരിക്കുന്നത്.
ഇങ്ങനെ ഒരു വേഷം കണ്ടാൽ എങ്ങനെ ചിരിക്കാതിരിക്കും. അതിനൊപ്പം ബോട്ടമായി ധരിച്ചിരിക്കുന്നതും കണ്ടാൽ വിചിത്രമെന്ന് തോന്നുന്ന വേഷം തന്നെയാണ്. വെറൈറ്റിയായിട്ടുള്ള വസ്ത്രങ്ങളുടെയും, വിവിധ വസ്തുക്കൾ ഫാഷൻ പോലെ അണിയുന്നതും ഒക്കെ ഇന്ന് സോഷ്യൽ മീഡിയയിൽ ഒരുപാടുപേർ ചെയ്യുന്നതാണ്.
ഈ വീഡിയോയെ വ്യത്യസ്തമാക്കുന്നത് അതിൽ യുവാക്കളെ കാണുന്ന ആളുകളുടെ ചിരിയാണ്. യുവാക്കളെ കാണുമ്പോൾ കുറേ പെൺകുട്ടികൾ ചിരിക്കുന്നത് കാണാം. സൺഗ്ലാസൊക്കെ വച്ച് നല്ല സ്റ്റൈലായിട്ടാണ് യുവാക്കളുടെ നടപ്പും ഭാവവും എല്ലാം.
എന്തായാലും, വീഡിയോ സോഷ്യൽ മീഡിയയിലും ആളുകളെ ചിരിപ്പിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നല്കിയിട്ടുണ്ട്. ഇങ്ങനെയുള്ള ഔട്ട്‍ഫിറ്റിൽ ആളുകളുടെ ഇടയിലേക്കിറങ്ങാൻ ധൈര്യം വേണം എന്നാണ് ഒരാൾ കമന്റ് നല്കിയിരിക്കുന്നത്.
mr_rahu_087 എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. സമാനമായ നിരവധി വീഡിയോകൾ നേരത്തെയും ഈ യൂസർ ഷെയർ ചെയ്തിരിക്കുന്നത് കാണാം. എന്നാൽ, ഇതുപോലെ ചിരിപ്പിച്ച വീഡിയോ വേറെയുണ്ടോ എന്ന് സംശയമാണ്.