കൊച്ചി: കാഞ്ഞൂരിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗിറ്റുകളുടെ വൻ ശേഖരം പിടികൂടി. ഒരു സ്വകാര്യ സംഭരണ ശാലയിൽ ഇത്തരം സിഗിരറ്റുകളുടെ വലിയ ശേഖരമുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പരിശോധിച്ചത്. അനധികൃതമായി എത്തിച്ച പുകയിലെ ഉത്പന്നങ്ങളുടെ വലിയ ശേഖരം ഇവിടെ കണ്ടെത്തി.
ഇതിന് പുറമെയാണ് വലിയ സിഗരറ്റ് ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ ഇവിടെ നിന്ന് കണ്ടെടുത്തത്. ഇ-സിഗിരറ്റുകളുടെ ശേഖരവും ഉണ്ടായിരുന്നു. കഞ്ചാവ് പൊതിയാനുള്ള റാപ്പും പാൻ മസാല ഉത്പന്നങ്ങളും കണ്ടെടുത്തിട്ടുണ്ട്.
സംഭരണ കേന്ദ്രം നടത്തിയിരുന്ന യുവാക്കൾ കസ്റ്റംസിന്റെ റെയ്ഡിന് പിന്നാലെ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ഇവരെ കസ്റ്റംസ് തെരയുകയാണ് ഇപ്പോൾ. മഞ്ജേഷ് അൽത്താഫ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഇരുവരും നെടുമ്പാശേരി സ്വദേശികളാണെന്നാണ് റിപ്പോർട്ടുകൾ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News