ആദ്യ പ്രളയത്തില്‍ മേയര്‍ ബ്രോ എവിടെ ആയിരുന്നു? വി.കെ പ്രശാന്തിനെതിരെ ആഞ്ഞടിച്ച് പദ്മജ വേണുഗോപാല്‍
തിരുവനന്തപുരം: കെ മുരളീധരന് പിന്നാലെ വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ. പ്രശാന്തിനെ വിമര്‍ശിച്ച് പദ്മജ വേണുഗോപാല്‍ രംഗത്ത്. ജനങ്ങള്‍ നല്‍കിയ സാധനങ്ങള്‍ കയറ്റി അയയ്ക്കാന്‍ മേയര്‍ ബ്രോയുടെ ആവശ്യമില്ല. ആദ്യ പ്രളയത്തില്‍ മേയര്‍ എവിടെ ആയിരുന്നുവെന്നും പദ്മജ ചോദ്യം ഉയര്‍ത്തി.
അതേസമയം അച്ഛനോടുള്ള സ്നേഹം കൊണ്ടാണ് തന്റെ പേര് തിരുവനന്തപുരത്ത് ഉയര്‍ന്നതെന്നും പദ്മജ പറഞ്ഞു. കെ.മോഹന്‍ കുമാര്‍ ശുദ്ധ ഹൃദയനായതുകെവാണ്ടാണ് പരാതി പറഞ്ഞത്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചരണത്തില്‍ ഒരു കുറവും ഇല്ലെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു.
പ്രളയ ബാധിതര്‍ക്കായി ജനങ്ങള്‍ കൈയയച്ച് നല്‍കിയ സഹായം കയറ്റിയയച്ചതാണോ പ്രശാന്തിന്റെ പ്രവര്‍ത്തന മികവെന്ന് മുരളീധരന്‍ നേരത്തെ പരിഹസിച്ചിരുന്നു. പ്രളയകാലത്ത് നഗരസഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജനത നടത്തിയ സഹായ ശേഖരണം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇത് മുന്‍നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ക്കെതിരെയായിരുന്നു മുരളീധരന്റെ പരിഹാസം.