Home-bannerKeralaNewsPoliticsTop Stories

റോഷിയെ തള്ളി പിജെ ജോസഫ്, വർക്കിംഗ് ചെയർമാന്റെ പരമാധികാരം ആദ്യം അംഗീകരിയ്ക്കൂ. ബാക്കി കാര്യങ്ങൾ പിന്നീട്, ആഞ്ഞടിച്ച് ജോസഫ്

തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അധികാര തർക്കത്തിൽ ജോസ് കെ മാണി ഗ്രൂപ്പിന്റെ ഒത്തുതീർപ്പ് ഫോർമുലയ്ക്ക് മറുപടിയുമായി പി.ജെ.ജോസഫ്.
പാർട്ടി ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ് പരമാധികാരം എന്ന് ജോസ് കെ. മാണി വിഭാഗം ആദ്യം അംഗീകരിക്കട്ടെ. എന്നിട്ട് ആകാം ചെയർമാനെ തീരുമാനിക്കുന്നത്. സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം ഇല്ലെന്ന വാദം തെറ്റാണ്. ഭൂരിഭാഗവും സമവായത്തിനൊപ്പമാണ് നില്ക്കുന്നത്. സമാവയത്തിലൂടെ പാർട്ടി ചെയർമാനെ കണ്ടെത്തണം. ചെയർമാന്റെ അധികാരം തനിക്ക് ഉണ്ടെന്ന് അംഗീകരിക്കാത്തതിനാലാണ് താൻ പാർലമെന്ററി പാർട്ടി യോഗം വിളിക്കാത്തത്. സമവായത്തിനൊപ്പമാണ് ഭൂരിപക്ഷമെന്നതിന് തന്റെ പക്കൽ രേഖയുണ്ടെന്നും
പി.ജെ.ജോസഫ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button