Home-bannerKeralaNewsRECENT POSTS
യു.ഡി.എഫിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് വിഭാഗം
കോട്ടയം: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പി.ജെ ജോസഫിനെ അപമാനിച്ചതിനെ തുടര്‍ന്നാണ് നിലപാട്. പാലായില്‍ ജോസ് പക്ഷത്തിനൊപ്പം പ്രചാരണത്തിന് ഇറങ്ങില്ല. ജോസ് ടോമിനായി ഒറ്റയ്ക്കു പ്രചാരണം നടത്തുമെന്നും ജോസഫ് വിഭാഗം ജില്ലാ ഘടകം തീരുമാനമെടുത്തു.
ഒരുമിച്ച് പ്രചാരണം നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് പി.ജെ ജോസഫ് പറഞ്ഞു. പ്രതിഛായയില്‍ ജോസഫിനെ അപമാനിച്ചുവന്ന ലേഖനവും തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലെ കൂവലുമാണ് ജോസഫ് വിഭാഗത്തിന്റെ അതൃപ്തിക്കു കാരണമായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News