25.5 C
Kottayam
Thursday, May 9, 2024

എഴു തവണ പുഞ്ഞാറ്റില്‍ നിന്ന് എം.എല്‍.എയായി; വരുന്ന തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് മത്സരിക്കില്ലെന്ന് പി.സി ജോര്‍ജ്

Must read

കോട്ടയം: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്നും മത്സരിക്കുന്നില്ലെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. ഏഴ് തവണ പൂഞ്ഞാറ്റില്‍ നിന്നും എംഎല്‍എ ആയതാണ്. ഇനിയും മത്സരിക്കണം എന്ന് ആഗ്രഹമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചിനലില്‍ മോര്‍ണിംഗ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധവ ഇനി മല്‍സരിച്ചാല്‍ തന്നെയും വേറെയേതെങ്കിലും നിയോജക മണ്ഡലത്തില്‍ നിന്നേ ആകൂ എന്നും പി.സി ജോര്‍ജ്ജ് കൂട്ടി ചേര്‍ത്തു.

കേരളാ കോണ്‍ഗ്രസ്സ് എന്ന് പറയുന്നത് അപമാനമായി തോന്നുന്നുവെന്നും പി സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. കേരള കോണ്‍ഗ്രസ് എമ്മിന്റെ പേരും രണ്ടില ചിഹ്നവും തങ്ങള്‍ക്ക് ലഭിക്കും എന്ന പൂര്‍ണ്ണ ആത്മവിശ്വാസം പിജെ ജോസഫിന് ഉണ്ടായിരുന്നു. ഡല്‍ഹിയില്‍ തനിക്ക് ആളുണ്ട് എന്നായിരുന്നു ജോസഫിന്റെ അവകാശവാദമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കേരള കോണ്‍ഗ്രസ് എമ്മിന് രണ്ടില ചിഹ്നം അനുവദിച്ചു കൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഉണ്ടായതിനെ പരാമര്‍ശിച്ചാണ് പിസി ജോര്‍ജ്ജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന നിയമ പോരാട്ടത്തിന് ഒടുവിലാണ് ജോസ് കെ മാണി നയിക്കുന്ന കേരളാകോണ്‍ഗ്രസിന് രണ്ടില ചിഹ്നം അനുവദിച്ചു കൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ഇന്നലെ ഉണ്ടായത്. പാര്‍ട്ടിയുടെ പേരും ജോസ് കെ മാണിക്ക് ഉപയോഗിക്കാമെന്ന് വിധിയില്‍ സൂചിപ്പിക്കുന്നുണ്ട്. കെഎം മാണിയുടെ വിയോഗത്തെ തുടര്‍ന്നാണ് പി ജെ ജോസഫുമായി ചിഹ്ന തര്‍ക്കവും മറ്റും ഉണ്ടായത്. കമ്മീഷന്റെ ഈ വിധി, ജോസഫ് പക്ഷത്തിന് കനത്ത പ്രഹരമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത് .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week