രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുന്നുവെന്ന് പി.സി ജോര്‍ജ്; തേച്ചൊട്ടിച്ച് വനിതാ എം.എല്‍.എമാര്‍, ഒടുവില്‍ പരാമര്‍ശം പിന്‍വലിച്ചു
തിരുവനന്തപുരം: രാജ്യത്തെ സ്ത്രീകള്‍ അഴിഞ്ഞാടുകയാണെന്ന പി.സി ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ വനിതാ എം.എല്‍.എമാര്‍. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ ഇ.എസ് ബിജിമോളുടെ നേതൃത്വത്തിലുള്ള വനിതാ എംഎല്‍എമാരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. സ്ത്രീകളുടെ അഴിഞ്ഞാട്ടത്തിനെതിരെ നിയമം വേണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു. ഇതോടെ ഭരണപക്ഷത്തുള്ള ഇ.എസ് ബിജിമോള്‍ എംഎല്‍എ അടക്കമുള്ളവര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു.
പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീകളെയാകെ അപമാനിക്കുന്നതാണെന്നും ആ വാക്കുകള്‍ സഭാ രേഖയില്‍ ഉണ്ടാവാന്‍ പാടില്ലെന്നും ബിജിമോള്‍ ആവശ്യപ്പെട്ടു. യു.പ്രതിഭ അടക്കമുള്ള എംഎല്‍എമാരും ബിജി മോള്‍ക്ക് പിന്നാലെ ജോര്‍ജിനെതിരെ പ്രതിഷേധവുമായി എഴുന്നേറ്റു. ഒടുവില്‍ വിഷയത്തില്‍ സ്പീക്കര്‍ ഇടപെട്ടതോടെ സ്ത്രീകള്‍ അഴിഞ്ഞാടുകയാണ് എന്ന പരാമര്‍ശം ജോര്‍ജ് പിന്‍വലിച്ചു.