KeralaNewsRECENT POSTS
തോല്‍ക്കാന്‍ വേണ്ടി മാത്രമാണ് ബി.ജെ.പി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതെന്ന് പി.സി ജോര്‍ജ്
കോട്ടയം: ബി.ജെ.പിക്കും എന്‍.ഡി.എ മുന്നണിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. എന്‍.ഡി.എ ഒരു മുന്നണിയാണോ എന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. തോല്‍ക്കാന്‍ വേണ്ടി മാത്രമാണ് ബി.ജെ.പി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്. ഇങ്ങനെ എത്രകാലം മുന്നണിയില്‍ തുടരാനാകുമെന്ന് പറയാനാകില്ലെന്ന് പറഞ്ഞ പി.സി ജോര്‍ജ് താന്‍ മുന്നണിയില്‍ നിന്നും ഒളിച്ചോടില്ലെന്നും വ്യക്തമാക്കി.
കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നു. കോന്നിയില്‍ ബി.ജെ.പിക്കാരല്ലാം കൂടി സുരേന്ദ്രനെ കൊല്ലുകയായിരുന്നെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. ഹിന്ദു അല്ലാത്തവരെല്ലാം മനുഷ്യരല്ലെന്നാണ് ബി.ജെ.പി കരുതുന്നത്. എന്‍.ഡി.എ എന്നത് ഒരു തട്ടിക്കൂട്ട് സംഘമാണ്. താന്‍ ഇനി എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News