FeaturedHome-bannerKeralaNews
പീഡനക്കേസ്: പി.സി.ജോർജ് അറസ്റ്റിൽ
തിരുവനന്തപുരം: പീഡന പരാതിയില്‍ പി സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തു. . സോളാര്‍ തട്ടിപ്പ് കേസ് പ്രതിയുടെ രഹസ്യ മൊഴിയിലാണ് കേസെടുത്തത്. പി സി ജോര്‍ജിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് . മ്യൂസിയം പോലീസാണ് കേസെടുത്തത്.സ്വപ്ന സുരേഷുമായി ചേർന്ന് മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഡാലോചന നടത്തിയെന്ന കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനിടെയാണ് മ്യൂസിയം പോലീസ് ഗസ്റ്റ് ഹൗസിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്താണ് ജോർജിനെതിരെ കേസെടുത്തത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യ മൊഴി നൽകിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News