FeaturedHome-bannerKeralaNews
രമേശ് ചെന്നിത്തലയെയും പി.സി.ജോര്‍ജിനെയും ഭീഷണിപ്പെടുത്താന്‍ ക്വൊട്ടേഷന്‍ നല്‍കിയ ആളുടെ പേരുവെളിപ്പെടുത്തി രവി പൂജാരി,ലിന മരിയ പോളിനെ ഭീഷണിപ്പെടുത്തിച്ചതും ഇയാള്‍തന്നെ
കൊച്ചി: പണത്തിനായി ബ്യൂട്ടി പാര്‍ലര്‍ ഉടമ നടി ലീന മരിയ പോളിനെ ഭീഷണിപ്പെടുത്താന്‍ ആവശ്യപ്പെട്ടത് കാസര്‍കോട്ടെ ഗുണ്ട നേതാവ് ജിയയെന്ന് രവിപൂജാരി. ഭീഷണിക്ക് ശേഷവും പണം നല്‍കാതെ വന്നതോടെ ആക്രമണത്തിന് പ്രാദേശിക സഹായം ജിയ ഒരുക്കി നല്‍കിയെന്നും രവിപൂജാരി പറഞ്ഞു. രമേശ് ചെന്നിത്തല, പിസി ജോര്‍ജ് എന്നിവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന് ഫോണ്‍ നമ്പര്‍ നല്‍കിയതും ജിയയാണെന്നും രവിപൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞു.
എന്നാല്‍ രവിപൂജാരിയുടെ മൊഴി പൂര്‍ണമായി വിശ്വാസത്തിലെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിയ നിലവില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം. ജിയയുമായി ബന്ധമുള്ള ഗുണ്ടാ സംഘത്തെക്കുറിച്ച് അന്വേഷണം നടത്തും. നടി ലീന മരിയ പോളിന്റെ പക്കലുള്ള 25 കോടി രൂപയുടെ ഹവാല പണം തട്ടിയെടുക്കാനായിരുന്നു ഗുണ്ടാസംഘത്തിന്റെ പദ്ധതി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News