22.9 C
Kottayam
Friday, December 6, 2024

‘പി.സി ജോര്‍ജാണ്, വരുന്നത് വേണ്ടപ്പെട്ടയാളാണ്, വേണ്ടതു ചെയ്യണം’ പി.സി ജോര്‍ജ് എം.എല്‍.എയുടെ പേരില്‍ സി.ഐയെ വിളിച്ച് തെറ്റിദ്ധരിപ്പിച്ചയാള്‍ അറസ്റ്റില്‍

Must read

പൊന്‍കുന്നം: പി.സി ജോര്‍ജ് എം.എല്‍.എയുടെ ശബ്ദത്തില്‍ പൊന്‍കുന്നം സി.ഐയെ വിളിച്ച് തെറ്റിദ്ധരിപ്പിച്ചയാള്‍ അറസ്റ്റില്‍. തോണിപ്പാറ മുത്തുവയലില്‍ അനീഷ് എസ്.നായരെയാണ് അറസ്റ്റ് ചെയ്തത്. ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്ന പരാതിയിലാണ് അനീഷിനോട് പൊന്‍കുന്നം പോലീസ് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെയാണ് അനീഷ് പി.സി ജോര്‍ജിന്റെ ശബ്ദത്തില്‍ പൊന്‍കുന്നം സി.ഐ വി.കെ വിജയരാഘവനെ വിളിച്ചത്. ‘പി.സി ജോര്‍ജാണ്, വരുന്നത് വേണ്ടപ്പെട്ടയാളാണ്, വേണ്ടതു പോലെ കാര്യങ്ങള്‍ ചെയ്യണം’ എന്നായിരുന്നു പറഞ്ഞത്. ഇക്കാര്യത്തില്‍ സംശയം തോന്നിയ പോലീസ് എം.എല്‍.എയെ നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ താന്‍ വിളിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.

ഇതോടെ താക്കീതില്‍ ഒതുങ്ങുമായിരുന്ന കേസ് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സ്റ്റേഷനിലെത്തിയ അനീഷിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വ്യാജ പി.സി ജോര്‍ജാണെന്ന് മനസ്സിലായത്. അമ്മയുടെ ഫോണില്‍ നിന്നാണ് അനീഷ് വിളിച്ചത്. അനീഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുഷ്പ 2 റിലീസിനിടെ ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും

ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെ കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ...

കൊല്ലം – എറണാകുളം മെമു നീട്ടിയിട്ടും യാത്രാദുരിതം മാറുന്നില്ല, മൂന്ന് സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പ് വേണം, ഒപ്പം ശനിയാഴ്ച സർവീസും; ആവശ്യങ്ങളിങ്ങനെ

കൊച്ചി: കൊല്ലത്ത് നിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് സർവീസ് നടത്തുന്ന മെമു സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ച കൂടി സർവീസ് നടത്തുകയും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യണമെന്ന ആവശ്യവുമായി യാത്രക്കാർ. നവംബർ 29 വരെയുണ്ടായിരുന്ന...

വീഡിയോ കോളിൽ വന്ന ‘സിബിഐ ഓഫീസർ’ മുന്‍ മിസ് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തി;ഡിജിറ്റൽ അറസ്റ്റിലാക്കി വൻ തട്ടിപ്പ്

മുംബൈ: ഡിജിറ്റൽ അറസ്റ്റ് ഭീഷണി മുഴക്കി മുൻ മിസ് ഇന്ത്യയിൽ നിന്ന് 99,000 രൂപ തട്ടിയെടുത്തു. ഫെമിന മിസ് ഇന്ത്യ 2017 വിജയിയായ ശിവങ്കിത ദീക്ഷിത് ആണ് തട്ടിപ്പിന് ഇരയായത്. സെൻട്രൽ ബ്യൂറോ...

ഗഫൂറിന്‍റെ കൊലപാതകം: ജിന്നുമ്മയെ തെളിവെടുപ്പിനെത്തിച്ചു; രോഷാകുലരായി നാട്ടുകാർ

കാസർകോട്: കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. തെളിവെടുപ്പിന് എത്തിച്ചതോടെ നാട്ടുകാർ രോഷാകുലരാവുകയായിരുന്നു. നാട്ടുകാർ പ്രതികളെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസ് ജീപ്പിലായതിനാൽ പ്രതികൾക്ക്...

ഗുണനിലവാരമില്ല;ഈ മരുന്നുകൾ സംസ്ഥാനത്ത്‌ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ നവംബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി അറിയിക്കുന്നു....

Popular this week