കൊല്ലം: എസ്.എന്‍.ഡി.പി യോഗം തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികസമര്‍പണത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതായി പരാതി. പത്രികസമര്‍പ്പിക്കാന്‍ കൊല്ലത്തെ യോഗം ആസ്ഥാനത്ത് ഒട്ടേറെപ്പേര്‍ തടിച്ചുകൂടിയിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റവും സംഘര്‍ഷവും നടന്നത്.
മുന്‍ വര്‍ഷങ്ങളില്‍ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടാകാറുണ്ട്. പക്ഷെ ഇത്തവണ കൊവിഡിന്റെ അതിവ്യാപന സാഹചര്യത്തില്‍ അധികം ആളുകള്‍ എത്തിയത് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണെന്നുമാണ് എസ്എന്‍ഡിപി ഭാരവാഹികളുടെ ഔദ്യോഗിക വിശദികരണം.
പോലീസ് നോക്കിനില്‍ക്കേയായിരുന്നു ഗുരുതര പ്രോട്ടോക്കോള്‍ ലംഘനം. മാസ്‌ക് പോലും ധരിക്കാതെയാണ് പലരും ഇവിടെ എത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News