Home-bannerNationalNewsRECENT POSTS
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടാകുമെന്ന് പി.സി ചാക്കോ
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ സംവിധാനം നിര്‍ജീവമായിരുന്നെന്നും ഫലം പാര്‍ട്ടിയ്ക്ക് തിരിച്ചടിയാകുമെന്നും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. സംഘടനാ സംവിധാനം സജ്ജമായിരുന്നില്ല. തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ കീര്‍ത്തി ആസാദ് പരാജയമായിരുന്നെന്നും ചാക്കോ വിമര്‍ശിച്ചു. ഡല്‍ഹിയുടെ ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും കേരളത്തിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നും ചാക്കോ പറഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണവുമായി ചാക്കോ രംഗത്തെത്തിയത്. ഭൂരിപക്ഷം പ്രവചന ഫലങ്ങളും ആം ആദ്മിക്കും കേജരിവാളിനും അനുകൂലമായാണ് വിധിയെഴുതിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News