NationalNews

ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ച്‌​ യുവതിക്ക് ദാരുണാന്ത്യം : ഭർത്താവ് ഗുരുതരാവസ്ഥയിൽ

ജയ്​പൂര്‍ : ഗംഗാപൂരിലെ ഉദയ്​മോറിലാണ്​ സംഭവം. ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിന്​ ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് സുല്‍ത്താന്‍ സിങ്ങിന്​ കോവിഡ്​ ബാധിച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്​ ഭാര്യ സന്തോഷ്​ മീണ ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ ഉപയോഗിച്ച്‌​ തുടങ്ങിയത്​. ഗേള്‍സ്​ ഹൈസ്​കൂളില്‍ ഹെഡ്​മിസ്​ട്രസ്​ ആയിരുന്ന സന്തോഷ്​ മീണയായിരുന്നു സിങ്ങിനെ പരിചരിച്ചിരുന്നത്​.

ശനിയാഴ്ച രാവിലെ മീണ ലൈറ്റ്​ ഓണ്‍ ചെയ്​തതും ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലേക്ക്​ കൊണ്ടുപോകുന്ന വഴിയാണ്​ മീണ മരിച്ചത്​. ജയ്​പൂരില്‍ വിദഗ്​ധ ചികിത്സക്കായി കൊണ്ടുപോയ സുല്‍ത്താന്‍ സിങ്ങിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്​.പ്രാഥമിക പരിശോധനയില്‍ ഉപകരണത്തിന്‍റെ കംപ്രസര്‍ പൊട്ടിത്തെറിച്ചതായാണ്​ കണ്ടെത്തിയത്​. കേസ്​ രജിസ്റ്റര്‍ ചെയ്​ത പൊലീസ്​ ഓക്​സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വിതരണം ചെയ്​ത കടക്കാരനെ ചോദ്യം ചെയതു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker