Home-bannerKeralaNewsRECENT POSTSTop Stories

രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ ശ്രീനഗറിൽ തടഞ്ഞു, കാശ്മീർ സന്ദർശിയ്ക്കാൻ അനുവദിച്ചില്ല

ശ്രീനഗർ:  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരടങ്ങുന്ന പ്രതിപക്ഷം സംഘത്തെ ശ്രീനഗർ എയർപോർട്ടിൽ തടഞ്ഞു. കോണ്‍ഗ്രസ്, സിപിഎം, രാഷ്ട്രീയ ജനതാദള്‍, നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ എന്നീ പാര്‍ട്ടികളാണ് സംഘത്തിലുള്ളത്. ജമ്മു കാശ്മീരിലേക്കുള്ള യാത്രയ്ക്കിടെയാണ് തടഞ്ഞത്. മാധ്യമങ്ങളെ കാണാനും അനുമതിയില്ല. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യമുള്ള ആദ്യസന്ദർശനമായിരുന്നു. പ്രതിപക്ഷ നേതാക്കള്‍ എത്തുമെന്ന വാർത്ത വന്നതോടെ ശ്രീനഗര്‍ സന്ദര്‍ശിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ജമ്മു കാശ്മീരിലെ ജനങ്ങളെ അതിര്‍ത്തി കടന്നുള്ള ഭീകര പ്രവര്‍ത്തനത്തില്‍നിന്നും ആക്രമണത്തില്‍നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നായിരുന്നു അധികൃതരുടെ നിലപാട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button