KeralaNewsRECENT POSTS
‘പഠിക്കാന്‍ വന്നിട്ട് കൊലക്കത്തി കേറ്റുമ്പോ നാടീനെ മറക്കല്ലേ കൂട്ടുകാരേ’; യൂണിവേഴ്‌സിറ്റി കത്തികുത്തിനെതിരെ പാട്ടുമായി ഊരാളി സംഘം
കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാട്ടുമായി ഊരാളിയും സംഘം. ‘പഠിക്കാന്‍ വന്നിട്ട് കൊലക്കത്തി കേറ്റുമ്പോ നാടീനെ മറക്കല്ലേ കൂട്ടുകാരേ’ എന്ന് തുടങ്ങുന്ന പാട്ട് ഫേസ്ബുക്ക് പേജിലൂടെയാണ് ഊരാളി സംഘം പുറത്തുവിട്ടത്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള പാര്‍ട്ട് മാര്‍ട്ടിന്‍ ഊരാളി തന്നെയാണ് പാടിയിരിക്കുന്നത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനും മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖിലിന് കുത്തേറ്റിരുന്നു. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് അംഗങ്ങള്‍ തന്നെയാണ് അഖിലിനെ ആക്രമിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടുകയും ചെയ്തു.
https://www.facebook.com/watch/?v=892929717728492
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News