Home-bannerInternationalNewsRECENT POSTS
ലോകത്ത് ഒമ്പതില്‍ ഒരാള്‍ പട്ടിണിയില്‍! ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
യുണൈറ്റഡ് നേഷന്‍സ്: ലോകത്ത് ഒമ്പതു പേരില്‍ ഒരാള്‍ വീതം പട്ടിണി അനുഭവിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. യു.എന്‍ മനുഷ്യാവകാശ കമ്മീഷനിലെ വിദഗ്ധന്‍ ഹിലാല്‍ എല്‍വറാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ലോകത്തു നിന്നു പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണു പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.
ലോകത്ത് 200 കോടി ആളുകള്‍ ഭക്ഷ്യസുരക്ഷാ പ്രശ്‌നം നേരിടുന്നുണ്ട്. പട്ടിണിയും പോഷകദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യാന്‍ രാജ്യങ്ങളെ യുഎന്‍ സഹായിക്കണമെന്നും ഹിലാല്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ഇപ്പോള്‍ നിരക്ക് വര്‍ധിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News