EntertainmentNews
ഭാര്യയുടെ അവിഹിതം ഭര്‍ത്താവും ഭര്‍ത്താവിന്റെ അവിഹിതം ഭാര്യയും കണ്ടുപിടിച്ചാലോ? വൈറലായി ‘വണ്‍ നൈറ്റ്‌സ് ലവേഴ്‌സ്’
സംഭാഷണങ്ങളൊന്നുമില്ലാതെ ഒരുക്കിയ 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘വണ്‍ നൈറ്റ്‌സ് ലവേഴ്സ്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധനേടുന്നു. വ്യത്യസ്തമായ അവതരണവും അഭിനയമികവും അതിന് ഒത്തു ചേര്‍ന്നു നില്‍ക്കുന്ന പശ്ചാത്തല സംഗീതവും രസകരമായ പ്രമേയവുമാണ് ഈ ചിത്രത്തെ വേറിട്ട് നിര്‍ത്തുന്നത്. ഭാര്യഭര്‍ത്താക്കന്മാരുടെ അവിഹതമാണ് ഹ്രസ്വ ചിത്രത്തിന് ആധാരം.
ചിത്രത്തിന്റെ കഥയും, സംവിധാനവും, ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത് രജിത് കുമാറാണ്. ആശയം അരവിന്ദ് എ ആര്‍. ഗായത്രി സുരേഷ്, സോണിയ ഗിരി, പി മണികണ്ഠന്‍, അരവിന്ദ് എ ആര്‍, പോള്‍ ഡി ജോസഫ്, ആതിര പട്ടേല്‍, സ്വേജോ ജോണ്‍സണ്‍, വിവേക് ഇ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം ചിന്നു കുരുവിള. ഗായത്രി സുരേഷ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News