കല്‍പറ്റ: വയനാട്ടില്‍ ഒരാള്‍ക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തിരുനെല്ലി ബേഗൂര്‍ കോളനിയിലെ 32കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുവാവിന്റെ പരിശോധനാഫലം വെള്ളിയാഴ്ചയാണ് കിട്ടിയത്. ഇതോടെ, ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചവര്‍ 28 ആയി. മൂന്നുപേര്‍ മരിച്ചിരുന്നു. നിലവില്‍ രോഗലക്ഷണങ്ങളോടെ മൂന്നുപേര്‍ ചികിത്സയിലാണ്.
ആശുപത്രിയിലും ഒരാള്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലുമാണ്. 58 സാമ്പിളുകളാണ് ഇതുവരെ പരിശോധനക്കായി അയച്ചത്. ഇതില്‍ 29 സാമ്പിളുകള്‍ നെഗറ്റിവാണ്. ഒരു സാമ്പിള്‍ ലഭിക്കാനുണ്ട്.
ഇതേതുടര്‍ന്ന് തിരുനെല്ലി പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണ്. കഴിഞ്ഞദിവസം ബേഗൂര്‍ വായനശാല, ചേലൂര്‍ വായനശാല എന്നിവിടങ്ങളില്‍ രണ്ടു കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിരുന്നു. സബ് കലക്ടര്‍ ഓഫിസര്‍ ജില്ലതല കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.