home bannerKeralaNews
ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. അടൂര്‍ തട്ട സ്വദേശി രാഘവന്‍ ഉണ്ണിത്താന്‍(70) ആണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഡല്‍ഹി ജിടിബി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിച്ചു.
സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഡല്‍ഹിയില്‍ നടത്തും. കൊവിഡ് ബാധിച്ച് ആറു മലയാളികളാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്.
കൊവിഡ് ബാധിച്ച് ഡല്‍ഹി പോലീസിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ കോട്ടയം ചിങ്ങവനം സ്വദേശിയായ സണ്ണി ടി.സിയാണ് കഴിഞ്ഞ ദിവസം മരിച്ചിരിന്നു. ഡല്‍ഹി ഉത്തംനഗറിലെ ജീവന്‍ പാര്‍ക്കിലായിരുന്നു താമസം. ഏതാനും ദിവസമായി എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News