InternationalNews
കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളിയ്ക്ക് കൂടി ദാരുണാന്ത്യം. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് ന്യൂയോര്‍ക്കില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്നു തങ്കച്ചന്‍.
<p>അമേരിക്കയിലും ഫ്രാന്‍സിലും ഇന്നലെ മാത്രം ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലോകത്ത് രോഗ ബാധിതര്‍ 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം കടന്നു. അമേരിക്കയിലെ കൊവിഡ് പ്രതിസന്ധി തരണം ചെയ്യാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.</p>
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News