FeaturedHealthKeralaNews

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട് സ്വദേശിനി

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ചെങ്കള പന്നിപ്പാറ സ്വദേശിനി ആസ്റ്റസ് ഡിസൂസയ്ക്കാണ് മരിച്ച ശേഷം ട്രൂനാറ്റ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 82 വയസായിരുന്നു. രണ്ട് ദിവസം മുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു മരണം.

സ്രവം വിശദമായ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. ട്രൂനാറ്റില്‍ കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു തുടര്‍ നടപടിക്രമങ്ങള്‍.

സംസ്ഥാനത്ത് ഇപ്പോള്‍ 12152 ആക്ടീവ് കൊവിഡ് കേസുകളാണുള്ളത്. 20862 ആളുകള്‍ക്ക് രോഗം ഭേദമായി. 106 പേരാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകളില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button