EntertainmentKeralaNews

മമ്മൂട്ടി നായകനാകുന്ന വൺ; നിർണ്ണായക വെളിപ്പെടുത്തലുമായി സംവിധായകൻ

കൊച്ചി:കോവിഡിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയുടേതായി ഒരു ചിത്രം പോലും റിലീസായിട്ടില്ല. ഈ അവസരത്തിൽ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി ചിത്രമായ വണ്ണിന്റെ റിലീസിന് വേണ്ടി. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായ വണ്ണിൽ കേരളമുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മെഗാസ്റ്റാർ ചിത്രത്തിലെത്തുന്നത്. സിനിമ പുറത്തിറങ്ങും മുൻപ് തന്നെ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ചിത്രത്തിന്റെ റിലീസിനെ കുറിച്ചും നിരവധി വാർത്തകൾ പ്രചരിക്കുന്നത്.

നേരത്തെ മാർച്ച് 26ന് ചിത്രം റിലീസ് ചെയ്യുമെനന്നായിരുന്നു പ്രചാരണം. വണ്ണിന്റെ റിലീസുമായി ബന്ധപ്പെട്ട് മാർച്ച് 15ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സംവിധായകൻ പറയുന്നത്. ഇപ്പോൾ വണ്ണിന്റെ റിലീസിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ സന്തോഷ് വിശ്വനാഥ്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ.

ഇനിയും പണികൾ പൂർത്തിയാകാനുണ്ട്. തെരഞ്ഞെടുപ്പിന് മുൻപ് റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ്. എന്നാൽ ദി പ്രീസ്റ്റ് അടുത്ത ദിവസം റിലീസ് ഉണ്ടെങ്കിൽ അതിനു ശേഷം മാത്രമേ നമുക്ക് തീയതി ഉറപ്പിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടാണ് 15 എന്ന തിയതി ഫിക്സ്‌ ചെയ്തത്. വണ്ണിന് നിലവിലെ കേരള രാഷ്ട്രീയവുമായി ബന്ധമില്ല. സിനിമ കണ്ടതിന് ശേഷം മാത്രമേ സിനിമയെ പൂർണ്ണമായി വിലയിരുത്താൻ സാധിക്കുകയുള്ളു. ഇത് ഒരു പൊളിറ്റിക്കൽ സിനിമയാണെങ്കിലും ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയെ അനുകൂലിച്ച് ചെയ്ത സിനിമയല്ലെന്നും സന്തോഷ് വിശ്വനാഥ് അഭിമുഖത്തിൽ വ്യക്തമാക്കി.

മമ്മൂട്ടിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. ജോജു ജോര്‍ജ്, മുരളി ഗോപി, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, മാമുക്കോയ, സലീംകുമാര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, സുദേവ് നായര്‍, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, നിമിഷ സജയന്‍, ഗായത്രി അരുണ്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker