ഓണം ബമ്പറിൻ്റെ 12 കോടിയുടെ ഉടമ ദുബായിൽ? അടിച്ചത് വയനാട് സ്വദേശിയ്ക്കെന്ന് അവകാശവാദം
കൊച്ചി:സംസ്ഥാന സർക്കാരിൻ്റെ തിരുവോണം
ബമ്പർ അടിച്ചത് വയനാട് പനമരം സ്വദേശി സെയ്തലവിക്കെന്ന് അവകാശവാദം. ദുബായിൽ ഹോട്ടൽ ജീവനക്കാരാണ് സൈതലവി
സുഹൃത്തുവഴി എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് സെയ്തലവി അവകാശപ്പെട്ടു.
മീനാക്ഷി ലോട്ടറീസിന്റെ തൃപ്പൂണിത്തുറയിലെ കടയില്‍ നിന്നും വിറ്റ TE 645465 എന്ന ടിക്കറ്റ് നമ്പരിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.ഫലപ്രഖ്യാപനത്തിന് ശേഷം വിജയി താനാണെന്ന വാദവുമായി ടിക്കറ്റുകളില്‍ കൃത്രിമം നടത്തി പലരും ലോട്ടറി ഏജന്റ് മുരുഗേഷ് തേവറിനെ സമീപിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ടിക്കറ്റ് അല്ലെന്ന് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചു. തൃപ്പൂണിത്തുറ ടൗണില്‍ തന്നെയാണ് മീനാക്ഷി ലോട്ടറീസ് സ്ഥിതി ചെയ്യുന്നത്.
ഫലപ്രഖ്യാപനത്തിന് ശേഷം വിജയി താനാണെന്ന വാദവുമായി ടിക്കറ്റുകളില്‍ കൃത്രിമം നടത്തി പലരും ലോട്ടറി ഏജന്റ് മുരുഗേഷ് തേവറിനെ സമീപിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ടിക്കറ്റ് അല്ലെന്ന് പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചു. തൃപ്പൂണിത്തുറ ടൗണില്‍ തന്നെയാണ് മീനാക്ഷി ലോട്ടറീസ് സ്ഥിതി ചെയ്യുന്നത്. കേരളത്തിന്റെ പല ഭാഗത്ത് നിന്നുള്ളവര്‍ എത്തുന്ന സ്ഥലമായതിനാല്‍ ഊഹങ്ങള്‍ക്ക് പോലുമുള്ള സാധ്യതയില്ലണ് ജീവനക്കാർ വ്യക്തമാക്കി
ഒന്നാം സമ്മാനമായ 12 കോടി രൂപയില്‍ 7.56 കോടി രൂപയായിരിക്കും വിജയിക്ക് ലഭിക്കുക. ബാക്കി തുക സര്‍ക്കാരിലേക്ക് നികുതിയായും ഏജന്റിനുള്ള കമ്മീഷനായും പോകും. ഇത്തവണ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ലക്ഷം അധികമാണിത്. 126.57 കോടി രൂപയാണ് ഓണം ബംപര്‍ വില്‍പനയിലൂടെ ഭാഗ്യക്കുറി വകുപ്പിന് ലഭിച്ചത്.
കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്നും വിറ്റ ടിക്കറ്റിനായിരുന്നു. “ഇത്തവണ ബമ്പറിന് നല്ല രീതിയിലുള്ള വില്പന ഉണ്ടായിരുന്നു. ഒരുപാട് കസ്റ്റമേഴ്സ് വരുന്നത് കൊണ്ട് ടിക്കറ്റ് വാങ്ങിയത് ആരാണെന്ന് അറിയില്ല. മീനാക്ഷി ബമ്പറുകൾക്ക് പേര് കേട്ട സ്ഥലമാണ്,” കൗണ്ടറിലെ ജീവനക്കാർ പറഞ്ഞു.