മസ്ക്കറ്റ്:കൊവിഡ് കാലത്ത് അവധിയ്ക്ക് പോയി തിരിച്ചുവരാനാവാതെ നാട്ടിൽ തുടരുന്ന ഇന്ത്യക്കാർക്ക് വേണ്ടി ഇന്ത്യൻ എംബസ്സി വിവരശേഖരണം ആരംഭിച്ചു.തിരിച്ചു വരാൻ ആഗ്രഹിക്കുന്നവർ വിവരങ്ങൾ ഗൂഗിൾ ഫോമിൽ ടൈപ്പ് ചെയ്തു കയറ്റണം എന്ന് മസ്ക്കറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള തിരിച്ചുവരവ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ ആണ് ഇത്.പ്രവാസികളുടെ തിരിച്ചു വരവിനെ സംബന്ധിച്ചു ആധികാരികമായി യാതൊരു അറിയിപ്പും അധികാരികളുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല.
ഇത്തരത്തിൽ ഒരു ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് ഈ രെജിസ്‌ട്രേഷൻ എന്നാണു അറിവ്.
ഇന്നലെ മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ ഈ രെജിസ്‌ട്രേഷൻ ലിങ്കുകൾ പ്രചരിക്കുന്നുണ്ട്. ലിങ്ക് ഒറിജിനൽ തന്നെയാണോ എന്നും പ്രവാസികളിൽ ആശങ്ക ഉണ്ടായിരുന്നു.
ലിങ്ക് ഒറിജിനൽ ആണെന്നും വളരെ അത്യാവശ്യം ഉള്ളവർ മാത്രമേ രജിസ്റ്റർ ചെയ്യാവൂ എന്നും ഇന്ത്യൻ എംബസി യുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
താഴെ കാണുന്ന ഗൂഗിൾ ഫോമിൽ ക്ലിക്ക് ചെയ്യുക
ഒമാനിലേക്ക് മടങ്ങാനുള്ള നിങ്ങളുടെ അഭ്യർത്ഥനയുമായി ബന്ധപ്പെട്ട്, വിശദാംശങ്ങൾ ചുവടെയുള്ള Google ഫോമിൽ പൂരിപ്പിക്കാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു, അതുവഴി എംബസിക്ക് ഒമാനിലെ പ്രസക്തമായ അധികാരികളുമായി ഇത് ഏറ്റെടുക്കാൻ കഴിയും:
https://forms.gle/q3rsSNkfz8U2TmFM7
2. ദയവായി ഒന്നിലധികം തവണ ഫോം പൂരിപ്പിക്കരുത്, കൂടാതെ ഒമാനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഓരോ കുടുംബാംഗത്തിനും പ്രത്യേക ഫോമുകൾ പൂരിപ്പിക്കേണ്ടതുണ്ട്.
3. നിങ്ങളുടെ അഭ്യർത്ഥനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഫീഡ്‌ബാക്കിനും, നിങ്ങൾക്ക് ഞങ്ങളുടെ ഹെൽപ്പ്ലൈൻ നമ്പറുകളുമായി ബന്ധപ്പെടാം-
i. 80071234 (ടോൾ ഫ്രീ ഹെൽപ്പ്ലൈൻ)
ii. 98282270
iii. വാട്ട്‌സ്ആപ്പ് വഴി – 93577979