Home-bannerKeralaNewsRECENT POSTS
അടൂരില്‍ വയോധികന്‍ വഴിയരികില്‍ മരിച്ച നിലയില്‍; വാഹനം തട്ടിയതാകാമെന്ന് പ്രാഥമിക നിഗമനം
പത്തനംതിട്ട: അടൂരില്‍ വയോധികനെ വഴിയരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എളമണ്ണൂര്‍ സ്വദേശി വിക്രമനെ (60) നെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്കു പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം തട്ടിയാകാം മരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News