KeralaNewsRECENT POSTS
തിരുവനന്തപുരത്ത് വീടിനുള്ളില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനുള്ളില്‍ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ബാലരാമപുരം കട്ടച്ചല്‍കുഴിയില്‍, തിരണിവിള വീട്ടില്‍ ഓമന (65)യാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാട്ടുകാര്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തിയത്. തൊഴിലുറപ്പു തൊഴിലാളി ആയിരുന്ന ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
ഇന്നലെ വൈകിട്ട് 5.30 വരെ സംസാരിച്ചിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. ആറു മണി മുതല്‍ 10 മണി വരെ സ്ഥിരമായി സീരിയലുകള്‍ കാണുന്ന പതിവ് ഇവര്‍ക്കുണ്ടായിരുന്നുവെന്നും അതിനാല്‍ ഈ സമയത്തൊന്നും ഇവരെ പുറത്തുകാണാറുണ്ടായിരുന്നില്ലെന്നും അയല്‍ക്കാര്‍ വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News