ഭുവനേശ്വർ: രാജ്യത്തെ നടുക്കി ഒഡീഷയിൽ വൻ ട്രെയിൻ ദുരന്തം. ഒഡീഷയിലെ ബാലസോറിലാണ് രാജ്യത്തെ നടുക്കിയ അപകടം. ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 200 പേർ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗുഡ്സ് ട്രെയിനുമായി കോറമണ്ഡൽ എക്സ്പ്രസ് കൂട്ടിയിടിക്കുകയായിരുന്നു. പാളം തെറ്റിയവയിൽ പത്ത് ബോഗികളാണ് അപകടത്തിൽ പെട്ടത്.
900-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
അപകടത്തിൽ പെട്ടത് മൂന്ന് ട്രെയിനുകൾ
മൂന്ന് ട്രെയിനുകളായിരുന്നു അപകടത്തിൽ പെട്ടത്. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമണ്ഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. തുടർന്ന് കോറണ്ഡൽ എക്സ്പ്രസിന്റെ 12 ബോഗികൾ പാളം തെറ്റുകയും, ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൌറ ട്രെയിൻ ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒഡീഷയിലെ യശ്വന്ത്പൂർ-ഹൌറ എക്സ്പ്രെസിന്റെ നാല് ബോഗികളും പാളംതെറ്റുകയായിരുന്നു.
അപകടത്തിൽ പെട്ട എസ്എംവിടി – ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. 300 പേർ റിസർവ് ചെയ്യാതെയും കയറിയതായാണ് അനുമാനം. റിസർവ് ചെയ്ത യാത്രക്കാരുടെ വിവരങ്ങൾ എല്ലാം എടുത്തതായും ഇവ ആശുപത്രിയിൽ ഉള്ളവരുടെ വിവരങ്ങളുമായി ഒത്തു നോക്കുകയാണ്. എസ്എംവിടി – ഹൗറ എക്സ്പ്രസിന്റെ പിൻവശത്തുള്ള ജനറൽ സിറ്റിംഗ് കോച്ചിനാണ് വലിയ കേടുപാടുകൾ പറ്റിയിരിക്കുന്നത്. പിന്നിൽ ഉള്ള ഒരു ജനറൽ കോച്ചും അടുത്തുള്ള രണ്ട് ബോഗികളും പാളം തെറ്റി മറിയുകയായിരുന്നു. എ വൺ മുതൽ എഞ്ചിൻ വരെയുള്ള കോച്ചുകളിൽ വലിയ കേടുപാടുകൾ ഇല്ലെന്നും റെയിൽവെ അറിയിച്ചു. അതേസമയം റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിവരങ്ങൾ നൽകാൻ ബുദ്ധിമുട്ടാണെന്നും റെയിൽവെ വ്യക്തമാക്കി.
എൻഡിആർഎഫ് സംഘങ്ങൾ എത്തുന്നു
അതേസമയം രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവിലെ സജ്ജീകരണങ്ങൾക്ക് പുറമെ കൂടുതൽ എൻഡിആർഎഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. എൻഡിആർഎഫിന്റെ നാല് സംഘങ്ങൾ ബലസോറിലേക്ക് പുറപ്പെട്ടതായി എൻഡിആർഎഫ് ഡിഐജി മനോജ് യാദവ് അറിയിച്ചു. രണ്ട് സംഘങ്ങൾ വീതം ഭുവനേശ്വറിൽ നിന്നും കൊൽക്കത്തയിൽനിന്നുമാണ് തിരിച്ചിരിക്കുന്നത്.
ഹെൽപ് ലൈൻ
രക്ഷാപ്രവർത്തനങ്ങൾക്കായി ഹെൽപ് ലൈൻ നമ്പറുകൾ ആരംഭിച്ചിട്ടുണ്ട്. വിശാഖപട്ടണം, ശ്രീകാകുളം, സെക്കന്തരാബാദ്, വിജയവാഡ, രാജമുൻഡ്രി, റെനിഗുൻട, തിരുപ്പതി റെയിൽവേ സ്റ്റേഷനുകളിൽ ഹെൽപ് ലൈൻ തുറന്നു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സംഘത്തെ നിയോഗിച്ചുവരികയാണ്. കുടുങ്ങിപ്പോയ യാത്രക്കാർക്കായി ബസും സ്പെഷ്യൽ ട്രെയിനും ഒരുക്കിയതായും റെയിൽവേ അറിയിച്ചു.
ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ
അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണം കണ്ടെത്തുക പ്രധാനമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മന്ത്രി അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. മന്ത്രി അശ്വിനി വൈഷ്ണവിന് പിന്നാലെ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ഒഡീഷക്ക് തിരിച്ചു
ഹെൽപ്പ് ലൈൻ നമ്പറുകൾ
തമിഴ്നാട്
Toll Free No. 1070
Mobile No. 94458 69843
WhatsApp No. 94458 69848
Landline 044-2859 3990
Bangalore 080-22356409
Bangarpet: 08153 255253
Kuppam : 8431403419
SMVB : 09606005129
KJM :+91 88612 03980
Howrah: 033-26382217
Kharagpur: 8972073925 & 9332392339
Balasore: 8249591559 & 7978418322
Shalimar: 9903370746
Santragachi: 8109289460 & 8340649469
Bhadrak: 7894099579 & 9337116373
Jajpur Keonjhar Road: 9676974398
Cuttack: 8455889917
Bhubaneswar: 06742534027
Khurda Road: 6370108046 & 06742492245
ശ്രീകാകുളം നമ്പറുകൾ
Railway no
85911
85912
85913
85914
BSNL no
08942-286213
08942-286245
വിശാഖ പട്ടണം ഹെൽപ് ലൈൻ നമ്പറുകൾ
Railway
83003
83004
80005
83006
Landline
08912746330
08912744619
Airtel Sim
8106053051
8106053052
BSNL Sim
8500041670
8500041671
ചെന്നൈയിലെ ഹെൽപ്പ് ലൈൻ നമ്പറുകൾ
04425330952, 04425330953
ഹെൽപ്പ് ലൈൻ നമ്പറുകൾ
Shalimar- 9903370746
Kharagpur-
8972073925
9332392339
Baleswar-
8249591559
7978418322