തിരുവല്ല:ഓതറ പ്രവാസി അസോസിയേഷൻ മസ്കറ്റ് നിർമിച്ചു നൽകുന്ന ഓതറ കൾച്ചറൽ ആൻ്റ് വെൽഫയർ സൊസൈറ്റിയുടെ (OCWS) സ്വപ്നഭവന പദ്ധതിയുടെ രണ്ടാമത് ഭവനത്തിന്റെ താക്കോൽ ദാനചടങ്ങ് 12 ന് നടക്കും.
ഒമാന്റെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഓതറക്കാരായ പ്രവാസികളെ ചേർത്തിണക്കികൊണ്ട് ഉണ്ടാക്കിയ സംഘടനയാണ് ഓതറ പ്രവാസി അസോസിയേഷൻ മസ്കറ്റ് (OPAM) കോവിഡ് മഹാമാരിക്കിടയിലും ഓതറയിലും മസ്കറ്റിലും വിവിധ രീതിയിലുള്ള നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടനക്ക് ചെയ്യുവാൻ കഴിഞ്ഞു. (ഫുഡ് കിറ്റ് വിതരണം,മാസ്ക് വിതരണം,എയർ ടിക്കറ്റ്, ചികിത്സാ സഹായം) തുടങ്ങിയ പല പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഓതറ കോഴിമല ഫിലിപ്പ് അലക്‌സ്,റീനാ ഫിലിപ്പ്, ഫാമിലിക്ക് കോഴിമല ആശാ ഭവനിലെ സിസ്റ്റർ എലിസബത്തിൻ്റെ ഇടപെടലിലൂടെ അമേരിക്കയിലുള്ള ബീനാ വർഗ്ഗീസ് സ്പോൺസർ ചെയ്ത ഭൂമിയിലാണ് ഭവനം നിർമിച്ചു നൽകുന്നത്.
ഓതറ പ്രവാസി അസോസിയേഷൻ മസ്‌ക്കറ്റിൽ നടത്തിയ ദൃശ്യ സന്ധ്യ 2019 എന്ന മെഗാഷോയിലുടെയും, ബഹുമാനപ്പെട്ട ഫിലിം ഡയറക്ടർ ബ്ലസി സാർ നിർമിച്ച ഗിന്നസ് വേൾഡ് റിക്കാർഡ് നേടിയ ക്രിസോസ്റ്റം തിരുമേനിയുടെ 100 വർഷത്തെ ഡോക്യൂമെന്റിറി C. D യുടെ മസ്‌ക്കറ്റിലെ വിതരണത്തിലുടെയും പ്രവാസി അസോസിയേഷൻ മെമ്പേഴ്സിന്റെ സംഭാവനയും ചേർത്താണ് ഈ ഭവനം നിർമിച്ചു നൽകുന്നത്.
ജൂൺ 12 തിയതി രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്. ശ്രീ. ശശിധരൻ കെ. ബി, റവ. ഫാദർ K.G. ചെറിയാൻ, റവ. ഫാദർ എബി സക്കറിയ മട്ടക്കൽ (മസ്കറ്റ്),ശ്രീ. ബ്ലെസ്സി (ഫിലിം ഡയറക്ടർ),അഡ്വ: രാജീവ്. N (ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്), ശ്രീ. K.T. ചാക്കോ (OCWS രക്ഷാധികാരി), അഡ്വ: എബ്രഹാം പ്ലാവിനാൽ (OCWS ലീഗൽ അഡ്വൈസർ/ഓതറ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്) എന്നിവരുടെ സാന്നിധ്യത്തിൽ താക്കോൽ നൽകും.