KeralaNews

കടലുണ്ടിയില്‍ നഗ്നമനുഷ്യന്‍! ദൃശ്യങ്ങള്‍ പതിഞ്ഞത് സി.സി.ടി.വി ക്യാമറകളില്‍; അന്വേഷണം ആരംഭിച്ചു

കടലുണ്ടി: കടലുണ്ടി വാക്കടവ് മേഖലയില്‍ നഗ്‌ന മനുഷ്യന്‍. ഇക്കഴിഞ്ഞ 29ന് പുലര്‍ച്ചെയാണ് പരിസരത്തെ പല സി.സി.ടി.വി ക്യാമറകളില്‍ പൂര്‍ണ നഗ്‌നനായ അപരിചിതന്റെ ദൃശങ്ങള്‍ പതിഞ്ഞത്. വാക്കടവ്-റെയില്‍വേ ഗേറ്റ് റോഡിലൂടെ നടക്കുന്നതായാണ് ദൃശ്യങ്ങള്‍.

അതേസമയം, ഇയാള്‍ പ്രദേശത്തോ പരിസരങ്ങളിലോ ഉള്ളയാളല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളിയെ കണ്ടെത്തണമെന്ന് വാക്കടവ് റെസിഡന്റ്‌സ് അസോസിയേഷന്‍ ഫറോക്ക് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മേഖലയില്‍ കടല്‍ത്തീരം കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് സംഘവും സാമൂഹ്യ വിരുദ്ധരും രാത്രികാലങ്ങളില്‍ തമ്പടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker