നൗഷാദ് ബ്രോഡ് വേയിലെ കട പൂട്ടുന്നു,സത്യാവസ്ഥയിതാണ്
കൊച്ചി: പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് സ്വന്തം കടയില്‍ നിന്നും കെട്ടുകണക്കിന് വസ്ത്രങ്ങള്‍ സൗജന്യമായി വാരി നല്‍കിയ നൗഷാദിന്റെ പുതിയ കട അടച്ചു പൂട്ടുന്നു എന്ന രീതിയിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കി നൗഷാദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ച് ഫേസ് ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും വലിയ പ്രചാരണമാണ് കടപൂട്ടുന്നു എന്ന രിതിയില്‍ നടക്കുന്നത്. മാധ്യമങ്ങളിലൂടെയും മറ്റും എന്നെ അറിയുന്ന മനുഷ്യര്‍ എന്റെ കട മാത്രം തേടി വരുന്നു. എന്നേക്കാള്‍ മുന്‍പ് വലിയ വാടക കൊടുത്ത് ഇവിടെ കട നടത്തിയിരുന്നവരുടെ അവസ്ഥ ഞാന്‍ കാരണം വളരെ മോശമായി കൊണ്ടിരിക്കുന്നു. അതെനിക്ക് സമാധാനം തരുന്നതേയില്ല. അതുകൊണ്ട് ഫുട്പാത്തിലേക്ക് കച്ചവടം മാറുന്നു എന്ന രീതിയില്‍ നൗഷാദ് പറഞ്ഞതായാണ് വാര്‍ത്ത പ്രചരിക്കുന്നത്.
എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്നും ആളുകള്‍ അങ്ങനൊക്കെ പ്രചരിപ്പിച്ചാല്‍ നമ്മളിപ്പോ എന്ത് ചെയ്യാനാണെന്നും നൗഷാദ് ചോദിക്കുന്നു. ് ഒരു ചെറിയ കടയാണത്.ആരംഭഘട്ടത്തിലാണുതാനും പിന്നെ എങ്ങനെയാണ് അത് പൂട്ടുന്നത്. എന്തിനാണ് അങ്ങനെയൊക്കെ ആളുകള്‍ പ്രചരിപ്പിക്കുന്നത് എന്നറിയില്ല. ജ്യേഷ്ഠനാണ് ആ കടയിലിരിക്കുന്നത്. കോര്‍പ്പറേഷന്‍ ബസാറിലായിരുന്നു ജ്യേഷ്ഠന്റെ പെട്ടിക്കട. കോര്‍പ്പറേഷന്‍ അവിടെ ഉണ്ടായിരുന്ന കടകളെല്ലാം പൊളിച്ചു കൊണ്ടുപോയി. ഇതോടെ ജ്യേഷ്ഠന് വേണ്ടിയാണ് പുതിയ കട എടുത്തതെന്നും നൗഷാദ് വ്യക്തമാക്കുന്നു.