Home-bannerNewsRECENT POSTS
നൗഷാദ് വധം; മുഖ്യ ആസൂത്രകൻ കാരിഷാജി പിടിയിൽ
തൃശൂർ : കോൺഗ്രസ് നേതാവ് പുന്ന നൗഷാദ് കൊലപാതകകേസിൽ മുഖ്യ ആസൂത്രകനും, കൊലപാതക സംഘതലവനുമായ പുന്ന സ്വദേശി ജമാൽ, അറയ്ക്കൽ വീട്, കാരിഷാജി (42) എന്നറിയപ്പെടുന്നയാൾ അറസ്റ്റിൽ. സംഭവത്തിനുശേഷം തമിഴ്‌നാട്ടിൽ ഒളിവിൽ പോയ പ്രതിയെ ടവർ ലൊക്കേഷൻ വഴി പോലീസ് കണ്ടെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
എസ്.ഡി.പി.ഐ ചാവക്കാട് ഏരിയാസെക്രട്ടറിയും, കൊല്ലപ്പെട്ട നൗഷാദിനെ നേരിട്ടറിയാവുന്നയാളുമാണ് കാരിഷാജി. ജൂലൈ 30 ന് പുന്ന സെൻററിൽ വെച്ചാണ് നൗഷാദ് ധാരുണമായി വെട്ടികൊലചെയ്യപെട്ടത്.സംഭവത്തിൽ ഇതോടെ കേസില്‍
6 പ്രതികൾ അറസ്റ്റിലായി.
.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News