BusinessNationalNews

തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശ വേണ്ട; ഇഎംഐ മാറ്റങ്ങള്‍ വായ്പക്കാര്‍ക്ക് തീരുമാനിക്കാം: ആര്‍ബിഐ

ന്യൂഡല്‍ഹി: 2024 ജനുവരി 1 മുതല്‍ എടുക്കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴത്തുക മാത്രം ഈടാക്കാന്‍ റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനം. നിലവിലെ വായ്പകള്‍ക്കും അടുത്ത ജൂണിനകം ഇത് ബാധകമാവും. ഇതോടെ വായ്പക്കാര്‍ പിഴപ്പലിശ നൽകേണ്ടി വരില്ല. പലബാങ്കുകളും പിഴപ്പലിശ ഒരു വരുമാന മാര്‍ഗമായി ഉപയോഗിക്കുന്നുവെന്നും ആര്‍ബിഐ നിരീക്ഷിച്ചു.

വായ്പയുടെ തിരിച്ചടവ് മുടങ്ങിയാല്‍ പലിശ നിരക്കിന് മേല്‍ ചുമത്തുന്നതാണ് പിഴപ്പലിശ. ഇതോടെ തിരിച്ചടവ് ബാധ്യത വന്‍തോതില്‍ ഉയരും. എന്നാല്‍ ഇനി മുതല്‍ പിഴത്തുക മാത്രമേ ഈടാക്കൂ. പിഴത്തുക ബാങ്കുകള്‍ക്ക് തീരുമാനിക്കാം. അതേസമയം ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഇത് ബാധകമല്ല.

ഇതിന് പുറമേ പലിശ കൂടുമ്പോള്‍ വായ്പ (ഇഎംഐ)യുടെ കാലാവധിയോ തിരിച്ചടവ് തുകയോ കൂട്ടണമെങ്കില്‍ വ്യക്തിയുടെ അനുമതി തേടണമെന്ന വ്യവസ്ഥ ഡിസംബര്‍ 31 നകം ധനകാര്യ സ്ഥാപനങ്ങള്‍ നടപ്പാക്കണമെന്നും ആര്‍ബിഐ വിജ്ഞാപനം ഇറക്കി. ഇതോടെ ഇഎംഐ ആണോ കാലാവധി ആണോ കൂട്ടേണ്ടത് എന്ന് വായ്പയെടുക്കുന്നവര്‍ക്ക് തീരുമാനിക്കാം. ഇതിനൊപ്പം ഏത് സമയത്തും നിശ്ചിത ചാര്‍ജ് നല്‍കി ഭാഗികമായോ പൂര്‍ണമായോ നിശ്ചിത തുക അടച്ചു തീര്‍ക്കാം.

പലിശ നിരക്കിൽ ഒരു അധിക ചാർജും ഈടാക്കരുതെന്ന് ബാങ്കുകൾക്ക് നിർദേശമുണ്ട്.ബിസിനസ് ലോണുകൾ ഒഴികെ എല്ലാ ലോണുകൾക്കും ഇത് ബാധകമാകും. ഇതിന് ഒരു അംഗീകൃത നയം രൂപീകരിക്കും. ഒരു പ്രത്യേക വായ്പയിലോ ഉൽപ്പന്ന വിഭാഗത്തിലോ വിവേചനം പാടില്ല. ലോൺ കരാറിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാതെയാണ് ഇപ്പോൾ ഇങ്ങനെ അധിക തുത ഈടാക്കുന്നത്.

വായ്പാ കരാറിൻെറ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ബാങ്കുകൾ ഇത് വായ്പ എടുത്തവരെ അറിയിക്കണമെന്നും നിർദേശമുണ്ട്. 2024 ജനുവരി ഒന്നു മുതൽ നൽകുന്ന ലോണുകൾക്കും പുതുക്കുന്ന ലോണുകൾക്കുമാണ് ഇത് ബാധകമാവുക എന്നാണ് സൂചന.

ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് നൽകുന്ന നികുതി ഇളവുകളുടെ നിബന്ധനകൾ പരിഷ്കരിച്ച് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. വാർഷിക പ്രീമിയം ഉയർന്ന ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിന്നുള്ള വരുമാനം കണക്കാക്കി നികുതി ഈടാക്കാനാണ് നിർദേശം. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡാണ് നിലവിലെ നയം ഭേദഗതി ചെയ്യുന്നത്. ലൈഫ് ഇൻഷുറൻസ് പോളിസികളുടെ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന തുകയിൽ പരമാവധി അഞ്ചു ലക്ഷം രൂപക്ക് വരെയാണ് നികുതി ഇളവ് എന്നാണ് സൂചന.

2023 ഏപ്രിൽ ഒന്നിനോ അതിന് ശേഷമോ ഇഷ്യൂ ചെയ്ത പോളിസികൾക്ക്, ഒരു വ്യക്തി പ്രതിവർഷം അടക്കുന്ന മൊത്തം പ്രീമിയം അഞ്ച് ലക്ഷം രൂപ വരെയാണെങ്കിൽ മാത്രമേ ഇനി നികുതി ഇളവുകൾ ബാധകമാകൂ. ആദായ നികുതി നിയമത്തിൻെറ 10(10ഡി) വകുപ്പ് പ്രകാരമുള്ള മെച്യൂരിറ്റി ആനുകൂല്യങ്ങൾക്കാണ് ഈ നികുതി ഇളവ് ബാധകമാകുക.

പ്രീമിയം ലൈഫ് ഇൻഷുറൻസ് പോളിസികളിലെ നികുതി ഇളവുകൾക്കാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഈ പരിധിക്കുള്ളിൽ അല്ല ഇൻഷുറൻസ് പ്രീമിയം, സം അഷ്വേർഡ് തുകയെങ്കിൽ പോളിസിയിൽ നിന്നുള്ള വരുമാനം ആ സാമ്പത്തിക വർഷത്തിലെ വരുമാനത്തിലേക്ക് കൂട്ടിച്ചേർക്കുകയും ടിഡിഎസ് ചുമത്തുകയും ചെയ്യും.

യുലിപ് ഒഴികെയുള്ള ലൈഫ് ഇൻഷുറൻസ് പോളിസികളുടെ നികുതി ഇളവ് നിബന്ധനകളിൽ മാറ്റമുണ്ട്. 2023-24 ലെ കേന്ദ്ര ബജറ്റിൽ ആണ് നികുതി വ്യവസ്ഥയിലെ മാറ്റം പ്രഖ്യാപിച്ചത്.
, കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മൊത്തം തുകയ്ക്ക് “മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം” എന്ന വിഭാഗത്തിന് കീഴിലുള്ള നികുതി ബാധകമായിരിക്കും. ഇൻഷുറൻസ് പോളിസികളിൽ തന്നെ ഉയർന്ന വരുമാനം നൽകുന്ന പോളിസികളും ഇപ്പോഴുണ്ട്. ഇത്തരം നിക്ഷേപങ്ങൾക്കും നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്ന പ്രവണതക്ക് തടയിടാൻ പുതിയ നടപടി സഹായകരമാകും. ഉയർന്ന പ്രീമിയമുള്ള പോളിസികളുടെ നികുതി ആനുകൂല്യങ്ങൾ അസാധുവാക്കാനാണ് ഈ വ്യവസ്ഥ കൊണ്ടുവന്നതെന്ന് എകെഎം ഗ്ലോബൽ ടാക്സ് പാർട്ണർ അമിത് മഹേശ്വരി ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഇൻഷ്വർ ചെയ്തയാളുടെ മരണം മൂലം ലഭിക്കുന്ന തുകയ്ക്കുള്ള നികുതി വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ല. ഇതിന് ആദായനികുതി ബാധകമാകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker