Entertainment
വീണ്ടും ലിപ്‌ലോക്കുമായി നിത്യാ മേനോന്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറല്‍
മലയാളത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ച് അന്യഭാഷകളിലേക്ക് പ്രവേശിച്ച താരമാണ് നിത്യാ മേനോന്‍. തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളില്‍ നിന്നം മികച്ച സ്വീകരണമാണ് താരത്തിന് ലഭിച്ചത്. അതിനിടെ ബോളിവുഡിലേക്കും ചുവട് വെച്ചിരിക്കുകയാണ് താരം. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ബോള്‍ഡായ വ്യക്തിത്വമാണ് നിത്യ.
ഇപ്പോള്‍ നിത്യയുടെ പുതിയ ചിത്രത്തിലെ രംഗങ്ങളാണ് ആരംധകരെ ഞെട്ടിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ സൈക്കോളജിക്കല്‍ ത്രില്ലറായ ‘ബ്രീത് ഇന്റു ദി ഷാഡോസിലെ’ ചുംബന രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ശ്രുതി ബാപ്ന എന്ന നടിയുമായിട്ടാണ് നിത്യാ മേനോന്റെ ലിപ്ലോക്ക്. തെലുങ്ക് ചിത്രമായ ‘ഓ’യിലും (അംല) നിത്യാ ലിപ്ലോക്ക് സീനില്‍ അഭിനയിച്ചിട്ടുണ്ട്. ഇശാ രബ്ബയുമായിട്ടായിരുന്നു അന്ന് താരം ചുംബനരംഗം അവതരിപ്പിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News