2012 മുതല്‍ തന്നെ വേദനിപ്പിക്കുന്ന മുറിവുകളില്‍ മരുന്നു പുരട്ടിയതുപോലെയാണ് തെലുങ്കാനയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന വാര്‍ത്ത കേട്ടതെന്ന് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനുശേഷം കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ അമ്മ.
‘കുറഞ്ഞത് ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചിട്ടുണ്ട്. ഞാന്‍ പോലീസിന് നന്ദി പറയുന്നു. 7 വര്‍ഷമായി ഞാന്‍ അലറുന്നു, കുറ്റവാളികളെ നിയമങ്ങള്‍ ലംഘിച്ച് ചെയ്യേണ്ടിവന്നാലും ശിക്ഷിക്കുക, തുടര്‍ന്ന് സമൂഹം എങ്ങനെ നന്മയ്ക്കായി മാറുന്നുവെന്ന് കാണുക,’ ആശാ ദേവി പറഞ്ഞു .
‘ഞാന്‍ ഇപ്പോഴും കോടതിയെ ചുറ്റിപ്പറ്റിയാണ്. ഡിസംബര്‍ 13 മറ്റൊരു തീയതിയാണ്, എനിക്ക് വീണ്ടും കോടതിയില്‍ പോകണം’.
”മകള്‍ക്ക് നീതി ലഭിച്ചിരിക്കുന്നതിനാല്‍ അവളുടെ മാതാപിതാക്കള്‍ക്ക് ഇപ്പോള്‍ ആശ്വാസം ലഭിക്കണം. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരില്‍ ഭയത്തിന്റെ വികാരം വളരുമെന്നും ആശാദേവി പറഞ്ഞു.