Home-bannerKeralaNewsTrending
നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
കൊച്ചി: നിപ്പ ബാധയേ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇടയ്ക്ക് നേരിയ പനി അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ മുന്‍പത്തേക്കാള്‍ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അമ്മയുമായി യുവാവ് സംസാരിക്കുന്നുണ്ടെന്നും നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ ചികിത്സയെക്കുറിച്ച് തീരുമാനിക്കുന്നതിന് ഡോക്ടര്‍മാരുടെ സംഘം യോഗം ചേര്‍ന്നിരുന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News